ഹൈദരാബാദ്: രാജ്യത്ത് നോട്ടുകള്‍ അസാധുവാക്കിയ നടപടി ഒരാഴ്ച പിന്നിട്ടിട്ടും അനധികൃത ചൂതാട്ട കേന്ദ്രങ്ങളില്‍ ഇപ്പോഴും ഒഴുകുന്നത് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചൂതാട്ടശാലകളില്‍ ഇപ്പോഴും പണമൊഴുക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിന്റെ സമീപത്തുള്ള അബ്ദുള്ളപുര്‍മേട്ട് എന്ന സ്ഥലത്തെ ചൂതാട്ട പ്രദേശത്ത് നിന്നും പോലീസ് കണ്ടെത്തിയത് 4.6 ലക്ഷം രൂപയാണ്. ഇതാകട്ടെ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ അഞ്ഞൂറിന്റേയും ആയിരത്തിന്റെയും നോട്ടുകളും . ഇത് കള്ളപ്പണമെന്ന അനുമാനത്തിലാണ് പൊലീസ്.
ആക്രികള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണുകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചൂതാട്ടം നടക്കുന്നത്. ചൂതാട്ടങ്ങളില്‍ പണം വാരിക്കൂട്ടുന്നവര്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെയാണ് ഇത് മാറ്റി വാങ്ങിക്കുന്നത്.
ഗോവയിലും ഡാമനിലും സിക്കിമിലും ഒഴികെ രാജ്യത്ത് ചൂതാട്ടം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും വല സ്ഥലങ്ങളിലും ചൂതാട്ടകേന്ദ്രങ്ങള്‍ വ്യാപകമാണ്.
Post Your Comments