KeralaLatest NewsNews

ജോൺസൺ മാഷിന്റെ ഭാര്യയുടെ​ ചികിത്സക്ക്​ ധനസഹായം അനുവദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംഗീത സംവിധായകൻ ജോൺസൺ മാഷിന്റെ ഭാര്യയുടെ​ ചികിത്സക്ക്​ ധനസഹായം അനുവദിച്ച് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ഭാര്യക്ക്​ മൂന്ന്​ ലക്ഷം രൂപയാണ് അടിയന്തര ചികിത്സ ധനസഹായമായി അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയത്.

read also: കപ്പല്‍ശാലയിലെ പൊട്ടിത്തെറിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തിര ധനസഹായം

ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നാണ് അനുവദിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് രക്താർബുദ ചികിത്സയിൽ കഴിയുന്ന റാണി ജോൺസൺ രോഗാവസ്ഥ വിവരിച്ച് കത്തയച്ചിരുന്നു. ഈ കത്ത് അപേക്ഷയായി പരിഗണിച്ചാണ് ചികിത്സാ സഹായം അനുവദിച്ചത്.

shortlink

Post Your Comments


Back to top button