കോട്ടയം: 42കാരിയായ യുവതിയെ പീഡിപ്പിച്ച വൈദികനെ സഭ പുറത്താക്കി. ഫാദര്‍. തോമസ് താന്നിനില്‍ക്കും തടത്തിലിനെ ആണ് വൈദികവൃത്തിയില്‍ നിന്ന് പാലാ രൂപത പുറത്താക്കിയത്. ബംഗ്ലാദേശ് സ്വദേശിനി തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് സ്വദേശി പരാതി നല്കിയ സാഹചര്യത്തിലാണ് പാലാ രൂപതയുടെ നടപടി.
ഫേസ്ബുക്കിലൂടെയാണ് ഫാദര്‍. തോമസിനെ പരിചയപ്പെട്ടതെന്നും വൈദീകന് പീഡിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി കടുത്തുരുത്തി പൊലീസ് സ്റ്റേഷനില്‍ ബംഗ്ലാദേശ് സ്വദേശി നേരത്തെ പരാതി നല്‍കിയിരുന്നു. അതേസമയം വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കടുത്തുരുത്തി കല്ലറയിലെ വൈദികന് ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Post Your Comments