KeralaLatest NewsNews

ആമിയെ വിമര്‍ശിച്ച പോസ്റ്റ് നീക്കിയതില്‍ മാപ്പ് പറഞ്ഞ് ഫേസ്ബുക്ക്

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സിനിമയെ വിമര്‍ശിച്ച പോസ്റ്റ് നീക്കം ചെയ്ത നടപടിയില്‍ ഫേസ്ബുക്ക് മാപ്പ് പറഞ്ഞു. നീക്കം ചെയ്ത കുറിപ്പ് പുനസ്ഥാപിക്കുകയും ചെയ്തു. മംഗളം മാധ്യമപ്രവര്‍ത്തകന്‍ ഇവി ഷിബു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് നിര്‍മാതാക്കള്‍ ബൗദ്ധിക സ്വത്തവകാശ ലംഘനമെന്ന പരാതി നല്‍കി നീക്കിയത്.

എന്നാല്‍ മൂന്നാംകക്ഷി തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് ഇത്തരത്തില്‍ നീക്കിയതെന്നും കുറിപ്പ് പുന:സ്ഥാപിക്കുകയാണെന്നും അറിയിച്ചുകൊണ്ട് ഷിബുവിന് അയച്ച ഇ-മെയിലില്‍ ഫേസ്ബുക്ക് വ്യക്തമാക്കുകയും മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. ചലച്ചിത്രസംവിധായകനായ വിനോദ് മങ്കരയും മറ്റുചിലരും സിനിമയെക്കുറിച്ച് എഴുതിയ വിമര്‍ശനവും പരാതിയെത്തുടര്‍ന്നു ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button