തിരുവനന്തപുരം : പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സംരക്ഷണം കൊടുത്തില്ലെങ്കില്‍ പലരും പാര്‍ട്ടി വിട്ട് ആര്‍.എസ്.എസിലേയ്ക്ക് പോകുന്ന സാഹചര്യം ഉണ്ട്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഭീരുവാണ് പിണറായി. രണ്ടാമത്തെ ഭീരു കോടിയേരിയാണ്. കുമ്മനം രാജളേഖരന്റെ തിരുവനന്തപുരത്തെ ഓഫീസ് അവര്‍ അടിച്ചു തകര്‍ത്തു. പിറ്റേ ദിവസം കോടിയേരിയുടെ വീട് ആക്രമിക്കപ്പെട്ടു. അതോടെ കോംപ്രിമൈസായി
പിന്നെ കേരളത്തില്‍ ഒരൊറ്റ അക്രമവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അക്രമത്തിന്റെ മറുമരുന്ന് എന്താണെന്ന് അവര്‍ കാണിച്ചു കൊടുത്തു.
കിട്ടേണ്ടത് കിട്ടിയാലേ അവര്‍ പഠിയ്ക്കുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
കണ്ണൂരിന്റെ സര്‍വസൈന്യാധിപനായ ജയരാജന്‍ ഇന്ന് ജീവിച്ചിരിക്കുന്നത് ആര്‍.എസ്.എസുകാരുടെ ഔദാര്യത്തിലാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു
Post Your Comments