KeralaLatest NewsNewsIndia

കൊച്ചിയിൽ പ്രണയ ദിന റാലി തടഞ്ഞു, പ്രതിഷേധ റാലിയില്‍ സംഘര്‍ഷം

കൊച്ചി: പ്രണയ ദിനത്തിൽ എറണാകുളം ലോ കോളേജിലെ വിദ്യാർഥികൾ സെന്റ് തെരേസാസ് കോളേജിലേക്ക് സംഘടിപ്പിച്ച റാലിയിൽ സംഘർഷം . വാലെന്റെയിൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായാണ് ലോ കോളേജിലെ വിദ്യാർഥികൾ റാലി സംഘടിപ്പിച്ചത്. കോളേജിന്റെ അനുവാദമില്ലാതെ വിദ്യാർഥികൾ റാലി സംഘടിപ്പിച്ചതോടെ പ്രിൻസിപ്പാൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടന്ന് പോലീസ് എത്തി ഇവരെ തടയുകയായിരുന്നു. പോലീസ് വിദ്യാർഥികളെ കോളേജ് വിട്ടിറങ്ങാൻ സമ്മതിച്ചില്ല. ഇതോടെ പ്രതിഷേധം ശക്തമാക്കി വിദ്യാർഥികളും രംഗത്തെത്തി. തങ്ങളെ പോലീസ് കോളേജിൽ കയറി കൈയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രിൻസിപ്പാളിനെ തടഞ്ഞുവെച്ചു. പോലീസിനെതിരേയും ഇവർ മുദ്രവാക്യങ്ങൾ വിളിച്ചു. അതേസമയം കോളേജിലെ സദാചാര ഗുണ്ടായിസത്തിനെതിരേയാണ് തങ്ങൾ പ്രധിഷേധിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.

read more:വൻ വിലക്കുറവിൽ ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ വിപണിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button