അതിരപ്പള്ളി: വാല്‍പ്പാറയില്‍ നാലുവയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടിച്ചു. കുട്ടിയുടെ വീടിന്റെ സമീപത്ത് വനംവകുപ്പ് വെച്ച കൂട്ടിലാണ് കുടുങ്ങിയത്.
രണ്ടാഴ്ച്ച മുന്‍പാണ് തേയിലത്തോട്ടം തൊഴിലാളികളായ ഷറഫലിയുടെയും സഫിയയുടെയും മകനായ സൈദുല്ല എന്ന ബാലനെ പുലി കടിച്ചെടുത്ത് കൊണ്ടുപോയത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് തല വേര്‍പെട്ട നിലയില്‍ കുട്ടിയുടെ ശരീരം വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.
വ്യാഴാഴ്ച വെകുന്നേരം വീടിന്റെ പുറകുവശത്ത് നിന്ന് കുട്ടിയെ കുളിപ്പിച്ച ശേഷം അമ്മ അടുക്കളയിലേക്ക് കയറിയ സമയത്തായിരുന്നു പുലിയുടെ ആക്രമണം. അമ്മ ഓടി എത്തിയപ്പോഴേക്കും പുലി കുട്ടിയെ കടിച്ചെടുത്ത് പാഞ്ഞിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകി കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Post Your Comments