ന്യൂഡൽഹി: നാഗാലാന്റ് മുഖ്യമന്ത്രിയുടെ ടി.ആർ.സെലിയാംഗിന്റെ സഹായിക്കെതിരെ തീവ്രവാദക്കേസ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദേശീയ അന്വേഷണ ഏജൻസി തീവ്രവാദ കേസിൽ സമൻസ് അയച്ചത് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായി. നാഗാ തീവ്രവാദി ഗ്രൂപ്പുകൾക്ക് 14 സർക്കാർ ഏജൻസികളിൽ നിന്നും വഴി വിട്ട സഹായം നൽകിയെന്നാണ് കേസ്. അതേസമയം, സമാധാന നീക്കമുണ്ടാകുന്നത് വരെ നാഗാ തീവ്രവാദികൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, എൻ.ഐ.എ നീക്കം സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടയാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി തസ്‌തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനും ഇവിടുത്തെ രണ്ട് ജീവനക്കാർക്കുമാണ് എൻ.ഐ.എ നോട്ടീസ് അയച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി സ്ഥാനാർത്ഥികളും അവരുടെ ബന്ധുക്കളും ബാങ്കിൽ നിന്ന് വലിയ തോതിൽ പണം പിൻവലിച്ചത് അന്വേഷിക്കാൻ എൻ.ഐ.യ്‌ക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
നാഗാ പീപ്പിൾ ഫ്രണ്ട് നേതാവായ ടി.ആർ.സെലിയാംഗുമായി തെറ്റിയ ബി.ജെ.പി കഴിഞ്ഞ ആഴ്‌ച മുൻ മുഖ്യമന്ത്രി നെയ്‌ഫ്യൂ റിയോയുമായി ചേർന്ന് പുതിയ സഖ്യം രൂപീകരിച്ചിരുന്നു. എന്നാൽ, ജനുവരി 18ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിൽ നിരവധി തെളിവുകൾ കിട്ടിയെന്ന് എൻ.ഐ.എ വ്യക്തമാക്കി.
വിവിധ സർക്കാർ ഏജൻസികളുടെ ഫണ്ട് നാഗാലാന്റിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് വേണ്ടി വകമാറ്റി ചെലവഴിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഏതാണ്ട് 15 വർഷത്തോളം നീണ്ട് നിന്ന മുന്നണി ബന്ധം ബി.ജെ.പി ഒഴിവാക്കിയതിന് പിന്നാലെ കേന്ദ്ര ഏജൻസിയായ എൻ.ഐ.എ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് നാഗാ പീപ്പിൾ ഫ്രണ്ട് വക്താവ് ആരോപിച്ചു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അതിനാലാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും എൻ.ഐ.എ വൃത്തങ്ങൾ വിശദീകരിച്ചു.
Post Your Comments