
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പി ശ്രീധരൻ പിള്ള മത്സരിക്കുകയാണെങ്കിൽ വിജയ സാധ്യത ഉണ്ടെന്ന് വിലയിരുത്തൽ.ചെങ്ങന്നൂർ സീറ്റിൽ ബിജെപി സ്ഥാനാർഥി തന്നെ മത്സരിക്കണമെന്നും പി.എസ്.ശ്രീധരൻ പിള്ളയാണു നിലവിലെ സാഹചര്യത്തിൽ ഏറ്റവും മികച്ച സ്ഥാനാർഥിയെന്നുമാണു ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തത്. ശ്രീധരൻ പിള്ള മത്സരിച്ചില്ലെങ്കിൽ സീറ്റ് വിട്ടുനൽകണമെന്നു കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ശ്രീധരൻപിള്ള മത്സരിച്ചാൽ പൂർണ പിന്തുണ നൽകുമെന്നു ബിഡിജെഎസ് നേതൃയോഗം അഭിപ്രായപ്പെട്ടതും പരിഗണിച്ചാണു ബിജെപി ജില്ലാ നേതൃത്വത്തിന്റെ ശുപാർശ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടന്ന ചെങ്ങന്നൂരിൽ ബിജെപിക്കു മികച്ച പ്രകടനം നടത്താൻ കഴിഞ്ഞതു സ്ഥാനാർഥിയായിരുന്ന ശ്രീധരൻപിള്ളയുടെ വ്യക്തിസ്വാധീനം കൊണ്ടുകൂടിയാണെന്നു ജില്ലാ നേതൃത്വം മുൻപേ സംസ്ഥാന നേതൃത്വത്തോടു സൂചിപ്പിച്ചിരുന്നു.
നേമത്തു ബിജെപി ജയിച്ച സാഹചര്യം കൂടി കണക്കിലെടുത്താൽ ചെങ്ങന്നൂരിൽ മികച്ച പ്രകടനം നടത്താനും വിജയലെത്താനും സാധ്യത കൂടുതലാണെന്ന വിലയിരുത്തലിലാണു ജില്ലാ നേതൃത്വം.
Post Your Comments