ജിയോ ഫൈബറിലൂടെ വിപണി കീഴടക്കാൻ ജിയോയുടെ പുതിയ പദ്ധതി. ജിയോ ജിഗാ ഫൈബര്‍ എന്ന പേരിലാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. 100 എംബിപിഎസ് വേഗത്തില്‍ 100 ജിബി ഡേറ്റ നല്‍കുന്നത് 500 രൂപ മാത്രം ഈടാക്കിയായിരിക്കുമെന്നാണ് സൂചന. ജിയോ തങ്ങളുടെ പുതിയ സംരംഭം അവതരിപ്പിക്കുന്നതോടെ രാജ്യത്ത് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Read Also: ടെക്കിക്കായുള്ള തിരച്ചിലില്‍ അന്വേഷണ സംഘത്തെ വലയ്ക്കുന്നത് ആധാറും ജിയോ നമ്പറും
ജിയോ സിം അവതരിപ്പിച്ചപ്പോള്‍ പ്രഖ്യാപിച്ച പോലെ ആദ്യ മൂന്നു മാസം സൗജന്യ ഇന്റര്‍നെറ്റ് നല്‍കി വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് കമ്പനിയുടെ ശ്രമമെന്നാണ് റിപ്പോർട്ട്. 100 എംപിപിഎസ് വേഗമുള്ളതായിരിക്കും ഈ സേവനമെന്നാണ് വിവരം. അതേസമയം ജിയോ ജിഗാഫൈബറിന്റെ പ്ലാനുകളെക്കുറിച്ച് ഔദ്യോഗികമായി കമ്പനി പ്രതകരിച്ചിട്ടില്ല.
Post Your Comments