Latest NewsNewsIndia

മാനഭംഗത്തിനിരയായ ബാലികയെ ‘ശുദ്ധീകരിക്കാന്‍’ മുടിമുറിച്ചു, ഒപ്പം സദ്യയും

മാനഭംഗത്തിനിരയായ 13കാരിയെ ശുദ്ധീകരിക്കാന്‍ എന്ന പേരില്‍ മുടി മുറിച്ചു. ഛത്തീസ്ഗഡിലെ കവാര്‍ധ് ജില്ലയിലെആചാരത്തിന്റെ പേരില്‍ ആദിവാസി പെണ്‍കുട്ടിയുടെ മുടി സ്വന്തം സമുദായത്തില്‍പ്പെട്ടവരാണ് മുറിച്ചത്. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

കുട്ടിയെ മാനഭംഗത്തിനിരയാക്കിയയാളെ പിടികൂടിയെന്നും മുടി മുറിച്ചവര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ജനുവരി 21-നാണ് പെണ്‍കുട്ടി മാനഭംഗത്തിനിരയായത്.

നിര്‍മാണ തൊഴില്‍ ചെയ്തിരുന്ന ബാലിക ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ അര്‍ജുന്‍ യാദവ് എന്നയാള്‍ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. മാതാപിതാക്കള്‍ പഞ്ചായത്തില്‍ പരാതിപ്പെട്ടു. എന്നാല്‍ 5000 രൂപ പിഴയിട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയാണ് പഞ്ചായത്ത് ചെയ്തത്.

തുടര്‍ന്ന് ചേര്‍ന്ന ആദിവാസി യോഗത്തില്‍ ബാലിക അശുദ്ധയായെന്നും ശുദ്ധിക്രിയയുടെ ഭാഗമായി മുടി മുറിക്കണമെന്നും വീട്ടുകാരോടു നിര്‍ദേശിച്ചു. പിറ്റേന്നുതന്നെ തീരുമാനം ടപ്പാക്കി. ചടങ്ങിനെത്തിയവര്‍ക്കെല്ലാം വീട്ടുകാര്‍ സദ്യയും ഒരുക്കി

shortlink

Post Your Comments


Back to top button