KeralaLatest NewsNewsIndia

അമ്മ മരിച്ചതറിഞ്ഞില്ല: അഞ്ച് വയസുകാരന്‍ മൃതദേഹത്തോട് ചേർന്ന് കിടന്നുറങ്ങി

ഹൈദരാബാദ്: അമ്മയുടെ മരണം തിരിച്ചറിയാനാവാതെ മൃതദേഹത്തോട് ചേർന്ന് കിടന്നുറങ്ങുന്ന മകന്റെ ചിത്രം കാഴ്ചകാരുടെ വേദനയാകുന്നു. ഹൈദരാബാദിലെ ഓസ്മാനിയ ആശുപത്രിയിലാണ് സംഭവം. ശ്വാസതടസ്സത്തെ തുടർന്നാണ് യുവതി ആശുപത്രിയിൽ എത്തിയത്. തന്റെ അഞ്ചുവയസുള്ള മകൻ മാത്രമാണ് യുവതിക്കൊപ്പം ഉണ്ടായിരുന്നത്. യുവതിയെ പരിശോധിച്ചതോടെ ഹൃദയ സംബന്ധമായ പ്രശ്‍നങ്ങളും ഉണ്ടെന്ന് സ്ഥിതീകരിച്ചു. ഇതോടെ യുവതിയെ ആശുപത്രിയിൽ അഡിമിറ്റ് ചെയ്തു.

ഉറങ്ങാനായി കട്ടിലിൽ കിടന്ന അഞ്ച് വയസുകാരന്‍ തന്റെ അമ്മയുടെ ജീവൻപോയത് അറിഞ്ഞില്ല. അവൻ അമ്മയുടെ ചൂടുപറ്റി കിടന്നുറങ്ങി. ആശുപത്രി ജീവനക്കാരെത്തി യുവതിയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് യുവതി മരിച്ചെന്ന് മനസിലായത്. എന്നിട്ടും മകൻ അമ്മയുടെ അടുത്തുനിന്ന് മാറിയില്ല.
തുടന്ന് നടത്തിയ അന്വേഷണത്തിൽ ഹൈദരാബാദിലെ കറ്റേഡാൻ മേഖലയിൽ താമസിച്ചിരുന്ന സുൽത്താന യാണ് മരിച്ച യുവതിയെന്ന് അറിയാൻ കഴിഞ്ഞത് . ഇവരുടെ ഭർത്താവ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. ബന്ധുക്കളെ കണ്ടെത്തുകയും കുട്ടിയെ അവരെ ഏൽപ്പിക്കുകയും ചെയ്തു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

read more:ടി പി വധക്കേസില്‍ സര്‍ക്കാർ നിലപാട് ഹൈക്കോടതിയെ അറിയിച്ചു

 

shortlink

Post Your Comments


Back to top button