Latest NewsNewsInternationalgulf

അധ്യാപികയുടെ ശകാരം: ഹൃദ്രോഗിയായ 8വയസുകാരൻ മരിച്ചു

കുവൈറ്റ്: ഹൃദ്രോഗിയായ 8വയസുകാരൻ അധ്യാപികയുടെ ശകാരത്തെ തുടർന്ന് മരിച്ചു. ഇസ തമീർ അൽ ബ്ലൂഷി എന്ന നാലാം ക്ളാസുകാരനാണ് മരിച്ചത്. അധ്യാപിക കുട്ടിയെ ക്ലാസ് മുറിയിൽവെച്ച് മോശം രീതിയിൽ ശകാരിച്ചു. ഇതായിരുന്നു കുട്ടിയിൽ സങ്കടം ഉണ്ടാക്കിയത്. തുടർന്ന് കുട്ടി അന്ന് മുഴുവൻ കരയുകയായിരുന്നു. മറ്റുള്ള കുട്ടികളുടെ മുന്നിൽ താൻ നാണംകെട്ടതായിരുന്നു കുട്ടിയെ ഏറെ വിഷമിപ്പിച്ചത്. ഏറെ നേരം കരഞ്ഞതോടെ കുട്ടിയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദ്രോഗിയായ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കുട്ടിയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

read more: ബസ് സമരം തുടരും; വാദവുമായി ബസ്സുടമകള്‍

shortlink

Post Your Comments


Back to top button