Latest NewsNewsIndia

ഒരു മാസം മുമ്പ് കാണാതായ ബാലന്റെ മൃതദേഹം അയല്‍വാസിയുടെ സ്യൂട് കേസില്‍, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

ന്യൂഡല്‍ഹി: ഒരു മാസം മുമ്പ് കാണാതായ ബാലന്റെ മൃതദേഹം പഴയ വാടകക്കാരനായ യുവാവിന്റെ സ്യൂട്കേസില്‍ നിന്നും കണ്ടെത്തി. ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആശിഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കിടപ്പുമുറിയിലെ പെട്ടിയിലാണ് മൃതദേഹം സൂക്ഷിച്ച വിധത്തില്‍ കണ്ടെത്ത്ിയത്. തലസ്ഥാനത്തെ സ്വരൂപ് നഗറില്‍ നടന്ന സംഭവത്തില്‍ യു.പി.എസ്.സി. ഉദ്യോഗാര്‍ഥി അവദേശ് സക്യയെ പോലീസ് അറസ്റ്റ്ചെയ്തു.

കഴിഞ്ഞ മാസം ഏഴ് മുതലാണ് ബാലനെ കാണാതായത്. മൂന്ന് പ്രവശ്യം യു.പി.എസ്.സി പരീക്ഷ എഴുതി തോറ്റ പ്രതി അഞ്ച് വര്‍ഷം മുമ്പ് വരെ കുട്ടിയുടെ വീട്ടിലാണ് വാടകയ്ക്ക് കഴിഞ്ഞിരുന്നത്. പിന്നീട് മറ്റൊരു വീട്ടിലേക്ക് മാറുകയായിരുന്നു. ഇയാളുടെ വീട്ടിലേക്ക് കുട്ടിയെ അയയ്ക്കുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമായിരുന്നില്ല. ഈ വൈരാഗ്യത്തില്‍ സൈക്കിള്‍ തരാം എന്ന് പറഞ്ഞ് കുട്ടിയെ വിളിച്ചുവരുത്തിയ ശേഷം പ്രതി കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തെരുവില്‍ സുരക്ഷാ ക്യാമറകള്‍ ഉള്ളതിനാല്‍ മൃതദേഹം സ്യൂട്‌കേസിലാക്കി സൂക്ഷിക്കുകയായിരുന്നു.

അയല്‍വാസികള്‍ക്കു സംശയമുണ്ടാകാതിരിക്കാന്‍ ഏതാനും എലികളെ കൊന്നു. ദുര്‍ഗന്ധം എലികളുടേതാണെന്നു ബോധ്യപ്പെടുത്താനായിരുന്നു ഇത്. കൃത്യത്തിനുശേഷം യാതാരു ഭാവഭേദവുമില്ലാതെ കുട്ടിയെ കാണാതായതിനെക്കുറിച്ചു സ്വരൂപ് നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ സക്യയും മാതാപിതാക്കള്‍ക്കൊപ്പം പോയി. ഇയാളുടെയും മൊഴിയെടുത്തിരുന്നു. സംഭവത്തിനുശേഷം കുട്ടിയുടെ വീട്ടില്‍ പ്രതി പതിവായി പോകാറുണ്ടായിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങളായി അകലംപാലിച്ചു.

ഇതോടെ, മാതാപിതാക്കള്‍ക്കു സംശയമായി. തുടര്‍ന്നു വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.

shortlink

Post Your Comments


Back to top button