ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസാര ശൈലികളുമായി ഒരു യുവതി. ഇത് ആ രാജ്യങ്ങളിൽ പോയി യുവതി പഠിച്ചതാണ്. പകരം ഉറങ്ങിയെണീക്കുമ്പോളാണ് താൻ പോലുമറിയാതെ യുവതി ലോകത്തിന്റെ വിവിധ ഇടങ്ങളിലെ സംസാര ശൈലിയിൽ സംസാരിക്കുന്നത്.തലവേദനയെ തുടര്‍ന്ന് കിടന്നുറങ്ങുന്ന യുവതി എഴുന്നേല്‍ക്കുമ്പോള്‍ സംസാരിക്കുന്നത് വേറെ വേറെ രാജ്യങ്ങളിലെ ഇംഗ്ലീഷ് ആണ്. ഈ യുവതി ഒരിക്കല്‍ പോലും മാതൃരാജ്യത്തിന് വെളിയില്‍ പോയിട്ടില്ല.
എന്നാല്‍ സ്ഥിരമായി ഇങ്ങനെ സംസാരിക്കാന്‍ യുവതിയ്ക്ക് കഴിയാറില്ല. ഓരോ ശൈലികള്‍ ചിലപ്പോള്‍ ആഴ്ചകളും ചിലപ്പോള്‍ ദിവസങ്ങളുമാണ് ആയുസുണ്ടാവുക. അമേരിക്കയിലെ അരിസോണ സ്വദേശിനിയായ മിഷേല്‍ മെയര്‍ ആണ് ഈ കഴിവിനുടമ. എന്നാല്‍ മിഷേലിനുള്ളത് കഴിവല്ല അത്യപൂര്‍വ്വമായ ഒരു രോഗാവസ്ഥയാണെന്നുമാണ് വിദഗ്ദര്‍ പറയുന്നത്. ഫോറിന്‍ ആക്സന്റ് സിന്‍ഡ്രോമെന്ന അപൂര്‍വ്വ അവസ്ഥയിലാണ് യുവതിയുള്ളതെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.
സാധാരണ ഗതിയില്‍ പക്ഷാഘാതത്തെ തുടര്‍ന്നാണ് ഇത്തരം അവസ്ഥ ഉണ്ടാവുന്നത്. എന്നാൽ യുവതിക്ക് ഇതുവരെ പക്ഷാഘാതമുണ്ടായതായി തെളിവില്ല.ഇതിനോടകം 60കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാൽ മിഷേൽ ഈ കഴിവിൽ മനോ വേദനയിലാണ്. ആളുകൾ ഇതുമൂലം തന്നെ പരിഹസിക്കുന്നതായാണ് യുവതിയുടെ പരാതി.ചിലര്‍ തനിക്ക് ഭ്രാന്താണെന്ന് വരെ ആരോപിക്കുന്നുണ്ട്.
Post Your Comments