KeralaLatest NewsNews

കടവരാന്തയില്‍ ഉറങ്ങിയ വൃദ്ധനെ കല്ല് കൊണ്ടടിച്ച്‌ കൊന്ന കേസിലെ പ്രതിയുടെ രേഖാ ചിത്രവും സീസിടിവി ദൃശ്യവും പുറത്ത്

പത്തനംതിട്ട: പുതുവത്സരദിനത്തിര്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് സമീപത്തെ കടവരാന്തയില്‍ ഉറങ്ങിയ വൃദ്ധനെ കല്ല് കൊണ്ടടിച്ച്‌ കൊന്ന കേസിലെ പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാ ചിത്രവും സീസിടിവി ദൃശ്യവും പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കി. പുതുവത്സര ദിനത്തില്‍ പത്തനംതിട്ട നഗരത്തില്‍ ശക്തമായ പൊലീസ് പട്രോളിഗും നിരീക്ഷണവും നടക്കുന്നതിനിടെ പൊലീസ് സ്റ്റേഷന്റെ വിളിപ്പാടകലെ കടവരാന്തയിലുറങ്ങിക്കിടന്ന വൃദ്ധനെ കല്ലുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവം പൊലീസ് അധികൃതര്‍ക്ക് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു.

ഇതില്‍ നിന്നും പ്രതി എന്ന് സംശയിക്കപ്പെടുന്ന അള്‍ സംഭവ സ്ഥലത്തിന് സമീപത്ത് കല്ലുമായി നടക്കുന്നതിന്റെ തടക്കമുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ ഈ ദൃശ്യങ്ങളിലുള്ള ആളെപ്പറ്റിയുള്ള യാതൊരു വിവരങ്ങളും പൊലീസിന് ലഭിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് പ്രതിയെ തിരിച്ചറിയാന്‍ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സഹായം തേടാന്‍ പൊലീസ് തീരുമാനിച്ചത്. മലയാലപ്പുഴ അഞ്ച് സെന്റ് കോളനിയില്‍ പൊടിയനാണ് കൊല്ലപ്പെട്ടത്.

കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം മരണപ്പെട്ട ആളെ തിരിച്ചറിയാന്‍ സാധിച്ചെങ്കിലും പ്രതിയെപ്പറ്റി യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് പൊലീസ് നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചത്. ദൃശ്യങ്ങളിലുള്ള വ്യക്തിയെ തിരിച്ചറിയുന്ന പൊതുജനങ്ങള്‍ ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ പോലീസിന് കൈമാറണമെന്ന് പത്തനംതിട്ട ഡിവൈഎസ്പി വിദ്യാധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button