Latest NewsNewsInternational

സ്‌കേറ്റിംഗ് ഡാന്‍സിനിടെ ടോപ്പിന്റെ ഹുക്ക് പൊട്ടി, എന്നിട്ടും പങ്കാളിക്കൊപ്പം ആസ്വദിച്ച് ചുവടുവച്ച് സുന്ദരിയുടെ മനോധൈര്യം (വീഡിയോ)

പ്യോംഗ്യാംഗ്: ഹുക്ക് പൊട്ടി അഴിഞ്ഞ് പോകുന്ന ടോപ്പ് പിടിച്ചു നിര്‍ത്തുന്നതിനിടയിലും ഒരു ചുവടു പോലും തെറ്റിക്കാതെ ദക്ഷിണ കൊറിയന്‍ സ്‌കേറ്റിംഗ് താരം യുറ മിന്‍. 22കാരിയായ ഫിഗര്‍ സ്‌കേറ്റര്‍ യുറ മിന്‍ ടീം ഇനത്തില്‍ പങ്കാളിയായ അലകസാണ്ടര്‍ ഗെയ്മിനൊപ്പം മത്സരിക്കെയാണിത്.

ഡാന്‍സിനിടെ ചുവപ്പു നിറത്തിലുള്ള ടോപ്പിന്റെ പിന്നിലുള്ള ഹുക്ക് പൊട്ടുകയായിരുന്നു. ഗെയ്മിനൊപ്പം ചുറ്റിയും വളഞ്ഞും വേഗത്തില്‍ നൃത്തം ചെയ്യുമ്പോള്‍ അഴിയുന്ന ടോപ്പ് യുറ പിടിച്ചിടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ ചുവടുകള്‍ പിഴയ്ക്കാതിരിക്കാനും താരം ശ്രദ്ധിച്ചു.

ടോപ്പിന്റെ ഹുക്കഴിഞ്ഞ് ഉണ്ടായ ബുദ്ധിമുട്ടൊഴികെ, മറ്റെല്ലാതരത്തിലും തന്റെ മാതൃരാജത്തു നടന്ന ഈ മത്സരം താന്‍ ആസ്വദിച്ചുവെന്ന് യുറ ട്വീറ്റ് ചെയ്തു. തന്റെ അടുത്ത മത്സരത്തില്‍ കൂടുതല്‍ മുന്നേറുമെന്നും, നൃത്തത്തിന്റെ അവസാനം വരെ തങ്ങള്‍ക്കൊപ്പം നിന്ന കാണികളോട് നന്ദിയുണ്ടെന്നും യുറ ട്വീറ്റില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button