പ്യോംഗ്യാംഗ്: ഹുക്ക് പൊട്ടി അഴിഞ്ഞ് പോകുന്ന ടോപ്പ് പിടിച്ചു നിര്ത്തുന്നതിനിടയിലും ഒരു ചുവടു പോലും തെറ്റിക്കാതെ ദക്ഷിണ കൊറിയന്‍ സ്കേറ്റിംഗ് താരം യുറ മിന്. 22കാരിയായ ഫിഗര്‍ സ്കേറ്റര്‍ യുറ മിന് ടീം ഇനത്തില്‍ പങ്കാളിയായ അലകസാണ്ടര്‍ ഗെയ്മിനൊപ്പം മത്സരിക്കെയാണിത്.
ഡാന്‍സിനിടെ ചുവപ്പു നിറത്തിലുള്ള ടോപ്പിന്റെ പിന്നിലുള്ള ഹുക്ക് പൊട്ടുകയായിരുന്നു. ഗെയ്മിനൊപ്പം ചുറ്റിയും വളഞ്ഞും വേഗത്തില്‍ നൃത്തം ചെയ്യുമ്പോള്‍ അഴിയുന്ന ടോപ്പ് യുറ പിടിച്ചിടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ ചുവടുകള്‍ പിഴയ്ക്കാതിരിക്കാനും താരം ശ്രദ്ധിച്ചു.
Post Your Comments