തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പി.എസ് ശ്രീധരന് പിളള മത്സരിക്കും. മത്സരിക്കാനില്ലെന്ന് പി.എസ് ശ്രീധരന് പിളള നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തിയതോടെ തീരുമാനം മാറ്റുകയായിരുന്നു.
സി.പി.എം നേതാവ് കെ.കെ രാമചന്ദ്രന് നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ നിയമസഭ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ശ്രീധരന് പിളളയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും വലിയ മുന്നേറ്റമാണ് ബി.ജെ.പി നടത്തിയത്.
Post Your Comments