മസ്കറ്റ് ; ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഇന്നലെ രാവിലെ നിസ്‌വയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു. മസ്‌കത്ത് ഇലക്ട്രോണിക് എല്‍എല്‍സിയിലെ ജീവനക്കാരനായിരുന്ന എറാണുകളം ഓണക്കൂര്‍ സ്വദേശി എരന്‍ജിക്കല്‍ ഷിബു പീറ്റര്‍ (41) ആണ് മരിച്ചത്. ഭാര്യ ബിബി നിസ്‌വ ഇന്ത്യന്‍ സ്‌കൂളില്‍ ജോലി ചെയ്തുവരുന്നു. റെയ്ച്ചല്‍ റിയ ഷിബു, റോഷന്‍ ഷിബു എന്നിവര്‍ മക്കൾ. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
Post Your Comments