കൊച്ചി: എണ്ണക്കമ്പനികളുടെ വരുമാനത്തില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന സാമ്പത്തിക ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ധനവില അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികളുടെ വരുമാനത്തില്‍ വീണ്ടും വന്‍ വര്‍ദ്ധനവുണ്ടാകുന്നത്. ഇന്ധനവില്‍പ്പനയുടെ നികുതിയായും എണ്ണക്കമ്പനികളില്‍ നിന്നുള്ള ലാഭവിഹിതമായും സര്‍ക്കാറിന് ലഭിക്കുന്ന വരുമാനവും ചെറുതല്ല. 2017 ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (എച്ച്.പി.സി), ഒ.എന്‍.ജി.സി, ഓയില്‍ ഇന്ത്യ തുടങ്ങിയ കമ്ബനികളുടെയെല്ലാം അറ്റാദായം മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം പൊളിയുകയാണിവിടെ.
Also Read : പമ്പുകളില്‍ നിന്നും കുപ്പിയില്‍ ഇന്ധനം നല്‍കേണ്ടതില്ലെന്ന് എണ്ണക്കമ്പനികള്‍
ദിവസവും വില നിര്‍ണയിക്കുന്ന സമ്പ്രദായം നിലവില്‍ വന്നതോടെയാണ് അറ്റാദായത്തില്‍ ഗണ്യമായ കുതിപ്പ് പ്രകടമായത്. ഐ.ഒ.സി.എല്ലിന് മൂന്നാം ത്രൈമാസത്തില്‍ ആകെ വരുമാനം 1,10,666.93 കോടിയും അറ്റാദായം 7,883.22കോടിയുമാണ്. മുന്‍വര്‍ഷം ഇത് യഥാക്രമം 92,632.89 കോടിയും 3,994.91 കോടിയുമായിരുന്നു. എച്ച്.പി.സിക്ക് 2016 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ മൊത്ത വരുമാനം 48,485.57 കോടിയും അറ്റാദായം 1,590.31 കോടിയും ആയിരുന്നെങ്കില്‍ ഇത്തവണ ഇത് യഥാക്രമം 57,229.81 കോടിയും 1,949.69 കോടിയുമായി.
കണക്കുകളനുസരിച്ച് മറ്റു കമ്പനികളുടെ മൂന്നാം ത്രൈമാസത്തിലെ മൊത്ത വരുമാനവും അറ്റാദായവും (ബ്രാക്കറ്റില്‍ 2016ല്‍ ഇതേ കാലയളവിലേത്): ഓയില്‍ ഇന്ത്യ-2,852.55 കോടി (2,376.37 കോടി), 705.22 (454.69). ഒ.എന്‍.ജി.സി-22,995.88 (19,933.78), 5014.67 (4352.33). ബി.പി.സി.എല്‍-60,616.36 (53,493.16), 2143.74 (2271.94). ബി.പി.സി.എല്ലിന്റെ മൊത്ത വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7,123.2 കോടിയുടെ വര്‍ധനയുണ്ടെങ്കിലും അറ്റാദായത്തില്‍ 128.2 കോടി കുറവാണ്.
Post Your Comments