മേട്ടുപ്പാളയം: ഒരു ദശാബ്ദത്തിനു ശേഷം കരിവണ്ടി വീണ്ടും പാളത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിൽ. ബ്രിട്ടീഷുകാരുടെ ഭാവനയില്‍ വിരിഞ്ഞ മേട്ടുപ്പാളയം – കൂനൂര്‍ പാതയിലൂടെയാണ് കല്‍ക്കരി വണ്ടി ഓടിക്കുന്നത്. നിലവാരമില്ലാത്ത കല്‍ക്കരിയുടെ ലഭ്യത കുറവ് കാരണം പകരക്കാരനായി കണ്ടെത്തിയ ഫര്‍ണസ്ഓയില്‍ ഉപയോഗിച്ചുള്ള തീവണ്ടി എഞ്ചിനാണ് ഇപ്പോൾ ഉപയോഗിക്കാൻ പോകുന്നത്.
പ്രത്യേകം ബുക്ക് ചെയ്ത് വരുന്ന സഞ്ചാരികള്‍ക്കും പ്രത്യേക അവസരങ്ങളിലും മറ്റുമാണ് ഈ കൽക്കരി എഞ്ചിൻ ഉപയോഗിക്കുക. മേട്ടുപ്പാളയത്ത് ദിവസങ്ങള്‍ നീണ്ട പരീക്ഷണത്തിന് ശേഷം തൊട്ടടുത്തുള്ള കല്ലാര്‍ സ്റ്റേഷന്‍വരെ ഓടിക്കാന്‍ നിര്‍ദേശം നൽകിയിരുന്നു. സ്റ്റേഷനില്‍ നിന്ന് 2.2 കിമി ഓടിയതോടെ എഞ്ചിന്റെ പുള്ളിംഗ് പവര്‍ കുറഞ്ഞതോടെ യാത്ര താത്കാലികമായി ഉപേക്ഷിച്ച് സംഘം മടങ്ങുകയായിരുന്നു.
Post Your Comments