Latest NewsIndiaNews

അഷ്‌റഫ് നിനക്ക് മരണമില്ല : ഭാരതപുത്രാ നീയെന്നും ജീവിയ്ക്കും : ആ ധീര സൈനികന് കണ്ണീരോടെ വിട

കുപ്വാര : അഷ്‌റഫ് നിനക്ക് മരണമില്ല, ധീരനായ ഭാരതപുത്രാ ഞങ്ങളിലൂടെ നീയെന്നും ജീവിക്കും,തൊണ്ട പൊട്ടുമാറുച്ചത്തില്‍ വിളിച്ചു പറഞ്ഞ് അവര്‍ തങ്ങളുടെ വീര സൈനികന് അന്ത്യാഭിവാദ്യമര്‍പ്പിച്ചു.

സുജ്വാന്‍ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച സുബേദാര്‍ മുഹമ്മദ് അഷ്‌റഫ് മിറിന്റെ അന്തിമ ചടങ്ങുകള്‍ക്ക് കശ്മീര്‍ താഴ്വരയില്‍ നിന്നുള്ള ജനങ്ങള്‍ ഒന്നടങ്കമാണ് എത്തിയത്.

കുപ്വാര ജില്ലയിലെ മൈദാന്‍പോര ലോലാബ് എന്ന ഗ്രാമം അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരടക്കി അഭിമാനം കൊള്ളുകയായിരുന്നു തങ്ങളുടെ പ്രിയ പുത്രനെ ഓര്‍ത്ത്.

അഷ്‌റഫിനെ നേരിട്ട് പരിചയമില്ലാത്ത അയല്‍ ഗ്രാമവാസികള്‍ പോലും വിലാപയാത്രയിലും മരണാന്തര ചടങ്ങുകളിലും പങ്കെടുക്കാനായെത്തിയിരുന്നു.പലരുടെയും കൈകളില്‍ ഇന്ത്യന്‍ പതാകകളും ഉണ്ടായിരുന്നു.

അഷ്‌റഫിനും,ഇന്ത്യക്കും ജയ് വിളിക്കുന്നവര്‍ പാകിസ്ഥാനെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും കേള്‍ക്കാമായിരുന്നു.

പാകിസ്ഥാനില്‍ നിന്നുള്ള ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ജമ്മുവിലെ സുജ്വാന്‍ കരസേനാ ക്യാംപ് ആക്രമിച്ചത്.അഞ്ചു സൈനികരാണ് ആക്രമണത്തില്‍ വീരമൃത്യൂ വരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button