അജ്ഞാത കത്ത് തുറന്ന് വായിക്കാന്‍ ശ്രമിച്ച ഡോണാള്‍ഡ് ട്രംപിന്റെ മകന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കത്തില്‍ വെള്ള പൊടിയാണ് ഉണ്ടായിരുന്നത്. കത്ത് തുറന്ന് ഇത് ശ്വസിച്ച് ദേഹാസ്വാസ്യം അനുഭവപ്പെട്ട വനെസ്സയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ന്യൂയോര്‍ക്കിലെ മിഡ്ടൗണ്‍ മന്‍ഹാതന്‍ അപാര്‍ട്ട്‌മെന്റില്‍ ലഭിച്ച കത്താണ് വനെസ്സ തുറന്നത്. അതേസമയം കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. എന്ത് പൊടിയാണ് കത്തിനുള്ളില്‍ ഉണ്ടായിരുന്നതെന്ന കാര്യത്തിലും വ്യക്തമായ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments