Latest NewsNewsIndia

ബിജെപി ബൂത്ത്‌ ലീഡറെ കൊന്ന് കെട്ടിത്തൂക്കി, പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന്‌ അമിത് ഷാ

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി ബൂത്ത് ലീഡറെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തി. രാം നഗര്‍ സ്വദേശി മധുസൂദനന്‍ ദേബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഗര്‍ത്തലയ്ക്ക് അടുത്ത് ബല്‍ജ്ജല മേഖലയിലെ വൃദ്ധസദനത്തിന് സമീപം ഒരു മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ദേബിന്റേ മരണം കൊലപാതകമാണെന്നും,പിന്നില്‍ സിപിഎം ആണെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രസ്താവിച്ചു. മധുസൂദനന്‍ ദേബിനെ ശനിയാഴ്ച്ച മുതല്‍ കാണാതായിരുന്നു. ഇതേ കുറിച്ച് ബിജെപി വക്താവ് മൃണാല്‍ കാന്തി ദേബ് രാം നഗര്‍ സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button