രാജസ്ഥാൻ/ പൊഖ്റാൻ : പൊഖ്റാനില്‍ വെടിക്കോപ്പ് പൊട്ടിത്തെറിച്ച് ഒരു ജവാന് കൊല്ലപ്പെടുകയും മറ്റൊരു ജവാന് പരിക്കേൽക്കുകയും ചെയ്തു. റോക്കറ്റ് ലോഞ്ചറില്‍നിന്ന് ഉതിര്‍ത്ത വെടിക്കോപ്പ് പൊട്ടിത്തെറിക്കാത്തതിനെ തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടയിലുണ്ടായ സ്ഫോടനമാണ് ജവാന്റെ മരണത്തിനു കാരണമായത്.ഇവിടുത്തെ ഫയറിംഗ് റേഞ്ചിലായിരുന്നു സംഭവം നടന്നത്.
സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു അപകടമെന്ന് സൈനിക വക്താവ് അറിയിച്ചു. 14-ാം റെജിമെന്റിന്റെ അംഗമാണ് മരിച്ച സൈനികന്. വെടിക്കോപ്പ് പ്രവർത്തനക്ഷമമല്ലാതിരുന്നപ്പോൾ പരിശോധന നടത്തുമ്പോഴായിരുന്നു അപകടമുണ്ടായത്.
Post Your Comments