Latest NewsIndiaNews

പതിനൊന്നു മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസ് പ്രതികള്‍; ലിസ്റ്റില്‍ ഒന്നാമത് നില്‍ക്കുന്നത് ഈ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കുന്ന റിപ്പോര്‍ട്ടുമായി അസോസിയെഷന്‍ ഫോര്‍ ഡമോക്രാറ്റിക് റീഫോം. രാജ്യത്തെ 31 മുഖ്യമന്ത്രിമാരില്‍ പതിനൊന്നു പേര്‍ ക്രിമിനല്‍ കേസില്‍ പ്രതികളെന്നാണ് എ. ഡി. ആര്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍. ഇവരില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.

Also Read : അമ്മയെ ചുട്ടെരിച്ചതും കുറ്റസമ്മതം നടത്തിയതും ഓർമ്മയില്ല; താൻ നിരപരാധിയാണെന്ന് പോലീസിന്റെ കാലുപിടിച്ച് വിങ്ങിപ്പൊട്ടി അക്ഷയ്: മജിസ്ട്രേട്ടിന്റെ വസതിയിലേക്ക് പുറപ്പെടുമ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

22 കേസുകളാണ് ഫട്നാവിസിന്റെ പേരിലുള്ളത്. ഇതില്‍ മൂന്നെണ്ണം ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിമിനലുകളും അഴിമതിക്കാരും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃനിരയില്‍ എത്തുന്നതിന്റെ യുക്തിയെന്തെന്ന സുപ്രിം കോടതി പരാമര്‍ശത്തിനു പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

ലിസ്റ്റിലുള്ള മറ്റു മുഖ്യമന്ത്രിമാര്‍

പിണറായി വിജയന്‍, കേരള , സി.പി.എം പതിനൊന്നു കേസുകള്‍

അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി എ.എ.പി പത്തു കേസ്

രഘുബാര്‍ ദാസ് ഝാര്‍ഖണ്ഡ് ബി.ജെ.പി എട്ടു കേസ്

അമരീന്ദര്‍ സിങ് പഞ്ചാബ് കോണ്‍ഗ്രസ് നാലു കേസ്.

യോഗി ആദിത്യ നാഥ് ഉത്തര്‍പ്രദേശ് ബി.ജെ.പി നാലു കേസ്

എന്‍ ചന്ദ്ര ബാബു നായിഡു ആന്ധ്രപ്രദേശ് ടിഡിപി മൂന്ന് കേസ്

കെ ചന്ദ്രശേഖര്‍ റാവു തെലങ്കാന ടിആര്‍എസ് രണ്ടു കേസ്

വി നാരായണ സ്വാമി പുതുച്ചേരി കോണ്‍ഗ്രസ് രണ്ടു കേസ്

മെഹബൂബ മുഫ്തി ജമ്മു കശ്മീര്‍ പിഡിപി ഒരു കേസ്.

നിതീഷ് കുമാര്‍ ബിഹാര്‍ ജെഡി(യു) ഒരു കേസ്

shortlink

Post Your Comments


Back to top button