മുംബൈ: കഴിഞ്ഞ ദിവസം തലനാരിഴയ്ക്ക് ഒഴിവായ വിമാന അപകടത്തിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും ഉള്‍ക്കൊണ്ടത്. എയര്‍ ഇന്ത്യ വനിതാ പൈലറ്റിന്റെ നിര്‍ണായക ഇടപെടലാണ് 261 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്. ക്യാപ്റ്റന്‍ അനുപമ കോലിയാണ് ഇത്.
കോക്പിറ്റിലേയ്ക്ക് ലഭിച്ച നിര്‍ദേശങ്ങളിലുണ്ടായ ആശയക്കുഴപ്പം മൂലം എയര്‍ വിസ്താര വിമാനവും എയര്‍ ഇന്ത്യ വിമാനവും അപകടകരമായ രീതിയില്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. മുംബൈയില്‍ നിന്ന് ഭോപ്പാലിലേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനവും ഡല്‍ഹിയില്‍ നിന്ന് പൂനെയിലേയ്ക്ക് പുറപ്പെട്ട എയര്‍ വിസ്താര വിമാനവുമാണ് നേര്‍ക്കു നേര്‍ വന്നത്. ഏതാനും സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ഒരു കൂട്ടിയിടി ഒഴിവായത്.
എയര്‍ ഇന്ത്യയില്‍ 20 വര്‍ഷത്തോളം ജോലി ചെയ്തിട്ടുള്ള പൈലറ്റാണ് ക്യാപ്റ്റന്‍ അനുപമ കോലി. ഇടത്ത് വശത്ത് നിന്ന് തന്റെ പാതയിലേയ്ക്ക് അതിവേഗം എത്തിയ എയര്‍ വിസ്താരയെ കണ്ട് മനസാന്നിധ്യം കൈവിടാതെ അനുപമ വലത് വശത്തേയ്ക്ക് ഉയര്‍ത്തിയതോടെയാണ് വന്‍ ദുരന്തം ഒഴിവായത്. 100 അടി വരെ അടുത്തെത്തിയ ശേഷമാണ് വിമാനങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
Post Your Comments