മലപ്പുറം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ എംഎല്‍എ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ മംഗലാപുരം ബല്‍ത്തങ്ങാടിയിലെ ക്രഷറിന്റെയും 1.87 ഏക്കര്‍ ഭൂമിയുടെയും വിവരങ്ങള്‍ മറച്ച് വെച്ചെന്ന് റിപ്പോര്‍ട്ട്. 207.84 ഏക്കര്‍ ഭൂമി കൈവശം വെയ്ക്കുന്നതായാണ് അന്‍വര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.
ഭീപരിഷ്കരണ നിയമപ്രകാരം വ്യക്തികള്‍ക്ക് 15 ഏക്കര്‍ ഭൂമിയാണ് പരമാവധിയായി കൈവശം വയ്ക്കാവുന്നത്. തോട്ടം ഭൂമിക്ക് ഇളവുണ്ട്. അന്‍വറിന്റെ കൈവശം ഉണ്ടെന്ന് വെളിപ്പെടുത്തിയ 207.84 ഏക്കറില്‍202.99 ഏക്കറും കാര്‍ഷികേതര ഭൂമിയാണ്. ഇതില്‍ മംഗലാപുരത്തുള്ള ക്രഷറിയുടെയും സ്ഥലത്തിന്റെയും വിവരങ്ങളില്ല.
പ്രവാസിയും മലപ്പുറം പട്ടര്‍ക്കടവ് സ്വദേശിയുമായ സലീം നടുത്തൊടിയില്നിന്നു ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മഞ്ചേരി പോലീസ് മംഗലാപുരം ബല്‍ത്തങ്ങാടിയില്‍ നടത്തിയ അന്വേഷണത്തിലാണ് അന്‍വറിന്റെ പേരില്‍ ബല്‍ത്തങ്ങാടി താലൂക്കില്‍ കാരായ വില്ലേജില്‍ 1.87 ഏക്കര്‍ ഭൂമി ഉള്ളതായി കണ്ടെത്തിയത്.
ബല്‍ത്തങ്ങാടിയില്‍ തുര്‍ക്കുളാകെ ക്രഷര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനും ഒരു വര്‍ഷം മുമ്പ് 2015ലാണ് പി.വി അന്‍വര്‍ സ്വന്തമാക്കിയത്. ഇതിനു മൂന്നു വര്‍ഷം മുമ്പ് 2012 ല്‍ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് 50ലക്ഷം തട്ടിയതെന്നാണു പ്രവാസിയായ നടുത്തൊടി സലീമിന്റെ പരാതി.
Post Your Comments