കോട്ടയം: തൊണ്ണൂറ് കാലഘട്ടങ്ങളിൽ വിരമിച്ച പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ ക്ഷേമപദ്ധതിക്ക് ഉത്തരവിറങ്ങി രണ്ടു വര്‍ഷമായിട്ടും പണം കൈയിലെത്താതെ മരിച്ചതു നാല്‍പതോളം വയോധികര്‍. ഒട്ടേറെപ്പേര്‍ രോഗക്കിടക്കയിലാണ്.
പെന്‍ഷന്‍ നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ 353 അപേക്ഷകള്‍ കെട്ടിക്കിടക്കുമ്പോഴും തീരുമാനമെടുക്കേണ്ട ഒമ്പതംഗ പെന്‍ഷന്‍ കമ്മിറ്റിക്കു യോഗം ചരോന്‍ സമയമില്ല. മുഖ്യമന്ത്രിയാണു കമ്മിറ്റിയുടെ അധ്യക്ഷന്‍. രണ്ടായിരത്തിനു ശേഷം വിരമിച്ചവര്‍ക്കു പെന്‍ഷന്‍ നല്‍കിവരുന്നുണ്ട്.എന്നാൽ രണ്ടായിരത്തിന് മുമ്പ് വിരമിച്ചവർക്കാണ് ദുരനുഭവം ഉണ്ടായിരിക്കുന്നത് പ്രതിമാസം രണ്ടായിരം രൂപയാണു പെന്‍ഷന്‍ തുക.
Read also:കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ബാധ്യത; വീണ്ടും ഒരു ആത്മഹത്യ കൂടി
നിരവധി പരാതികളുടെയും കേസുകളുടെയും ഒടുവിലാണ് 2016 മാര്‍ച്ച് രണ്ടിന് ഇവര്‍ക്കു പെന്‍ഷനുള്ള മാര്‍ഗരേഖകളടങ്ങിയ ഉത്തരവ് പുറത്തിറങ്ങിയത്. അന്നു ധനമന്ത്രിയായിരുന്ന കെഎം. മാണി ഈ ആവശ്യത്തിനുവേണ്ടി ഒരു കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തു.പെന്‍ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് അംഗീകാരം നല്‍കാത്തതിനാല്‍ പണം അര്‍ഹരില്‍ എത്തുന്നില്ലെന്നതാണു പ്രശ്നം.
Post Your Comments