Latest NewsKeralaIndiaNews

പെണ്‍കുട്ടികളെ പട്ടിണിക്കിട്ട് പീഡിപ്പിച്ചു; ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്

കൊച്ചി: കൊച്ചി പൊന്നുരുന്നിയിൽ അന്തേവാസികളായ പെൺകുട്ടികളെ പട്ടിണിക്കിട്ട് പീഡിപ്പച്ചെന്ന പരാതിയിൽ ക്രൈസ്റ്റ് കിംഗ് കോൺവെന്റ് അടച്ചുപൂട്ടാൻ ഉത്തരവ്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടേതാണ് തീരുമാനം . സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മറ്റ് സമാനമായ സ്ഥാനങ്ങളെക്കുറിച്ചും അന്വേഷിച് റിപ്പോർട് നൽകാൻ ശിശു സംരക്ഷണ ഓഫീസറെ കമ്മിറ്റി ചുമതലപ്പെടുത്തി

read more:നിർദേശം തള്ളി മന്ത്രിമാർ ; അംഗീകരിക്കാതെ മുഖ്യമന്ത്രി

കോൺവെന്റ് ഹോസ്റ്റലിൽ ആവശ്യത്തിന് ഭക്ഷണം നൽകുന്നില്ലെന്നും നടത്തിപ്പുകാരായ കന്യാസ്ത്രീകളിൽ ചിലർ തങ്ങളെ മർദിക്കാറുണ്ടെന്നും കുട്ടികൾ ചൈൽഡ് വെൽഫയർ കമ്മിറ്റി നടത്തിയ സിറ്റിംഗിൽ മൊഴി നൽകിയിരുന്നു . ഇതിൽ ആരോപണവിധേയരായ അംബിക ,ബിൻസി എന്നിവർക്കെതിരെ കടവന്ത്ര പൊലീസ് കേസെടുക്കുകയും അംബികയെ കോൺവെന്റ് വാർഡൻ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തിരുന്നു സ്ഥാപനം ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം രജിസ്റ്റർ ചെയ്‌തിരുന്നില്ലെന്നും സിറ്റിങ്ങിൽ ബോധ്യപ്പെട്ടു. നിർധനരായ 24 കുട്ടികളാണ് സ്ഥാപനത്തിലുണ്ടായിരുന്നത്

 

shortlink

Post Your Comments


Back to top button