ലണ്ടന്‍: രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് കണ്ടെത്തിയിനെ തുടര്‍ന്ന് ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് അടച്ചിട്ടു. തേംസ് നദിയുടെ തീരത്ത് നിന്നാണ് ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നലെ വിമാനത്താവളം അടച്ചിടുകയായിരുന്നു. ലണ്ടന്റെ കേന്ദ്ര വിമാനത്താവളങ്ങളില്‍ ഒന്ന് അടച്ചിട്ടത് യാത്രക്കാരെ വലച്ചു.
ബോംബ് കണ്ടെത്തിയതിന്റെ ചുറ്റിനും 234 അടി പോലീസ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിട്ടത്. വിമാനത്താവളം ഒഴിവാക്കന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കാര്യം ഉണ്ടായില്ല.
തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 1940 സെപ്റ്റംബറിനും 1941 മെയ്ക്കും ഇടയില്‍ ജര്‍മന്‍ എയര്‍ഫോഴ്‌സ് ആയിരക്കണക്കിന് ബോംബുകളാണ് ലണ്ടനില്‍ ഇട്ടത്.
Post Your Comments