Latest NewsKeralaNews

ദിലീപിനെതിരെ ഭാഗ്യലക്ഷ്മി

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ രംഗത്ത്. ദിലീപിന് കേസില്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ മാത്രമേ അവകാശമുള്ളൂ, അല്ലാതെ നടി കേസ് അട്ടിമറിച്ചതാണോ നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടോ എന്നൊക്കെ തെളിയിക്കേണ്ടത് പോലീസാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ ദിലീപ് ഇത്തരം പ്രസ്താവനകളിലൂടെ നടിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

read also: ദിലീപിന്റെ ഹര്‍ജിയില്‍ കോടതി തീരുമാനം ഇങ്ങനെ

ഇനി നടക്കാന്‍ പോകുന്നത് എന്താണെന്നാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ മനസിലാക്കേണ്ടത്. മുന്‍വിധിയോടെ സംസാരിക്കാതിരിക്കാം. അത് ഒരു ആത്മവിശ്വാസമാണ്. നീതി കിട്ടുമെന്ന് വിശ്വസിക്കാം. ആ വിശ്വാസമുള്ളത് കൊണ്ടാണല്ലോ സൂര്യനെല്ലി പെണ്‍കുട്ടി ഇപ്പോഴും നിയമപോരാട്ടം നടത്തുന്നത്. ഈ കേസ് ഒന്നുമായിട്ടില്ല. ഫെബ്രുവരി ഒന്നിന് ഒരു വര്‍ഷമാകുന്നതേയുള്ളൂ. കുറ്റക്കാര്‍ ആരാണെന്ന് കണ്ടുപിടിച്ച് കുറ്റപത്രം സമര്‍പ്പിക്കുക വരെയേ ആയിട്ടുള്ളൂ. എന്തായാലും കേസ് നടക്കട്ടെ, വിധി വരട്ടെ അപ്പോള്‍ കൃത്യമായ അഭിപ്രായം പറയാമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button