കൊച്ചി: ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിലെ വിദ്യാര്‍ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു കന്യാസ്ത്രീമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിസ്റ്റര്‍മാരായ അംബിക, ബെന്‍സി എന്നിവരെ പ്രതികളാക്കി ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കടവന്ത്ര പൊലീസാണ് കേസെടുത്തത്. 20ഓളം പെൺകുട്ടികളാണ് ഇവർക്കെതിരെ മൊഴി നൽകിയത്.
Read also:കന്യാസ്ത്രീകളുടെ പീഡനം : കൊച്ചി ഹോസ്റ്റലില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
പീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ കഴിഞ്ഞ ദിവസം രാത്രിയോടെ കോൺവെന്റിൽ നിന്ന് പുറത്ത് ചാടുകയായിരുന്നു. കൂട്ടത്തോടെ പെൺകുട്ടികളെ രാത്രി റോഡിൽ കണ്ടതോടെ നാട്ടുകാർ ഇവരോട് വിവരം തിരിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. കന്യാസ്ത്രീമാര്‍ തങ്ങളെ ചെറിയ കാര്യങ്ങള്‍ക്ക് പോലും മര്‍ദിക്കുമെന്നും പഴകിയ ഭക്ഷണമാണ് നല്‍കുന്നതെന്നും കുട്ടികള്‍ പോലീസിനോട് പറഞ്ഞു.
Post Your Comments