Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CricketLatest NewsNewsSports

മത്സരം ജയിച്ചെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ തിരിച്ചടി

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയ്ക്ക് എതിരായ നാലാം ഏകദിനത്തില്‍ പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ ടീമിന് തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന് മാച്ച് റഫറി പിഴ വിധിച്ചു. താരങ്ങളുടെ മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴ ശിക്ഷ. അതേസമയം നായകന്‍ എയ്ഡന്‍ മാര്‍ക്രത്തിനു മാച്ച് ഫീയുടെ 20 ശതമാനം പിഴയായി നല്‍കേണ്ടി വരും.

ആറ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ ജയമായിരുന്നു ഇന്നലെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. 28 ഓവറില്‍ 202 റണ്‍സ് എന്ന നിലയിലേക്ക് മഴനിയമപ്രകാരം ലക്ഷ്യം പുനര്‍നിര്‍ണയിച്ചത് ദക്ഷിണാഫ്രിക്കയെ തുണച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് എടുത്തിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ചുറി മികവിലായിരുന്നു ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. പക്ഷേ ദക്ഷിണാഫ്രിക്കയുടെ മികച്ച ബാറ്റിംഗും മഴനിയമവും ഇന്ത്യന്‍ സ്വപ്നങ്ങള്‍ തല്ലികെടുത്തി.

ദക്ഷിണാഫ്രിക്ക കളിക്കുന്ന ഏഴാമത്തെ പിങ്ക് ഏകദിനമായിരുന്നു ഇന്നലെ നടന്നത്. സ്തനാര്‍ബുദതിനെതിരായ ബോധവത്കരണത്തിനായാണ് പിങ്ക് ഏകദിനം നടത്തപ്പെടുന്നത് . ഇതിലൂടെ ലഭിക്കുന്ന വരുമാനം സ്തനാര്‍ബുദം ബാധിച്ച രോഗികള്‍ക്കായാണ് ഉപയോഗിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button