മസ്ക്കറ്റ്: ഒമാനിലെത്തിയപ്പോള്‍ സ്വന്തം വീട്ടിലെത്തിയ പോലെയാണ് തോന്നുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മസ്കറ്റില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമാനിലുള്ള എട്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുകയാണ്. ഒമാന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇവിടെയുള്ള ഇന്ത്യക്കാര്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. ഇന്ത്യയുടെ ചെറുപതിപ്പ് തന്നെയാണ് ഇവിടെ കാണാനായതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: യു.എ.ഇ സന്ദര്‍ശന വേളയില്‍ അറബിയിൽ ട്വീറ്റ് ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യയിലെ ജനങ്ങളുടെ ജീവിതം അനായാസമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷ സമ്പന്നര്‍ക്ക് മാത്രമുള്ളതല്ല. 90 പൈസക്കും ഒരു രൂപയ്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ സാധാരണക്കാര്‍ക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments