യു.എ.ഇ സന്ദര്‍ശന വേളയില്‍ അറബിയിൽ ട്വീറ്റ് ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എ.ഇ രാജാവ് മുഹമ്മദ് ബിന്‍ സെയ്ദുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മോദി ട്വീറ്റ് ചെയ്തത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ കണ്ടുവെന്നും അദ്ദേഹം ഇന്ത്യയുടെ അടുത്ത സുഹൃത്താണെന്നും മോദി വ്യക്തമാക്കി. തങ്ങളുടെ കൂടികാഴ്ച ഏറെ നേരം നീണ്ടതായിരുന്നെന്നും അത് ഫലവത്തായിരുന്നെന്നും അദ്ദേഹം പറയുകയുണ്ടായി.
Read Also: ആധാർ ഇല്ലാത്ത കാരണത്താൽ സേവനങ്ങൾ നിഷേധിക്കരുതെന്ന് യുഐഡിഎഐ
മോദി അടുത്ത സുഹൃത്താണെന്നും അബുദാബി അദ്ദേഹത്തിന്റെ രണ്ടാം വീടാണെന്നും കിരീടാവകാശി വ്യക്തമാക്കിയെന്നു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കിയിരുന്നു. മൂന്നു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് മോദി യു.എ.ഇയില്‍ എത്തുന്നത്.
Post Your Comments