സിയോള്‍: മുത്തച്ഛന്റെ കൊടുംക്രൂരതയില്‍ എല്ലും തോലുമായി മാറിയ യുവതിയുടെ കഥ സോഷ്യൽ മീഡിയായിൽ വൈറലാകുന്നു.തന്നെ ഭക്ഷണം കഴിക്കുവാൻ അനുവദിക്കാതിരുന്ന മുത്തശൻ ദിവസങ്ങളോളം തന്നെ പട്ടിണിക്കിട്ടിരുന്നുവെന്നും ഇവർ പറഞ്ഞു. ഇതിനു തെളിവെന്നോണം എല്ലും തോലുമായ തന്റെ പൂർണനഗ്ന ശരീരമാണ് ഈ യുവതി പങ്കുവെച്ചത്. ജപ്പാനിലെ കാൻസായ് സ്വദേശിനിയായ ഒരു യുവതിയാണ് പത്ത് വർഷങ്ങൾക്കു മുന്‍പ് മുത്തച്ഛന് തന്നെ പട്ടിണിക്കിട്ട് കൊല്ലാകൊല ചെയ്ത കഥ സോഷ്യൽമീഡിയയിൽ വിളിച്ചുപറഞ്ഞത്.
താൻ രഹസ്യമായി ഭക്ഷണം കഴിക്കാൻ ശ്രമിച്ചാൽ തന്റെ അടിവയറിലേക്ക് മുത്തച്ഛന് ചവിട്ടുമായിരുന്നുവെന്നും തന്നെ കൊല്ലുമോയെന്നുള്ള ഭയത്താൽ ഭക്ഷണം താൻ തുപ്പിക്കളയുമായിരുന്നുവെന്നും ഇവർ പറഞ്ഞു. ആ നാളുകളിൽ ഇവരുടെ ശരീരഭാരം വെറും പതിനാറ് കിലോ മാത്രമായിരുന്നുവെന്നും ഇവർ പറയുന്നു.തന്നെ രക്ഷപെടുത്തിയ സമയത്ത് പത്ത് മിനിട്ടുകൂടി വൈകിയിരുന്നുവെങ്കിൽ താൻ മരിച്ചുപോകുമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞതും ഈ യുവതി ഓർക്കുന്നു.
നാളുകൾ കഴിഞ്ഞപ്പോൾ സുന്ദരിയായ ഒരു യുവതിയായി മാറിയിരിക്കുകയാണ് ഇവർ. വൈൽഡ് കാബേജ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ ഈ യുവതി പങ്കുവെച്ച ദയനീയ കഥയറിഞ്ഞ് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ മുത്തച്ഛന് എന്ത് സംഭവിച്ചെന്നോ എന്തിനാണ് പട്ടിണിക്കിട്ടതെന്നോ വെളിപ്പെട്ടിട്ടില്ല. കെട്ടുകഥയാണെന്നും നിരവധി പേര് പറയുന്നുണ്ട്. സത്യാവസ്ഥ എന്താണെന്ന് ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ.
Post Your Comments