കുവൈറ്റ്: ഫ്രീസറിനുള്ളില്‍ ഒരു വര്‍ഷത്തിലേറെയായി സൂക്ഷിച്ചിരുന്ന രീതിയില്‍ കണ്ടെത്തിയ മൃതദേഹം ഫിലിപ്പിയന്‍ യുവതിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയ്ക്ക് ഒടുവില്‍ ജോനാനാ ഡാനിയേലയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞതായി ലേബര്‍ സെക്രട്ടറി സില്‍വെസ്‌ട്രെ ബെല്ലോ അറിയിച്ചു. സൗദിയില്‍ വര്‍ഷങ്ങളായി അടഞ്ഞു കിടന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
2016ല്‍ കുവൈറ്റ് വിട്ട ലബനീസ് പൗരന്റെ ഉടമസ്ഥതയിലായിരുന്നു അപ്പാര്‍ട്ട്‌മെന്റ്. ഇയാളുടെ സ്‌പോണ്‍സര്‍ഷിപ്പിലായിരുന്നു ഡാനിയേല കുവൈറ്റിലെത്തി ജോലി ചെയ്തിരുന്നത്. കുവൈറ്റ് വിടുന്നതിന് മുമ്പ് ജോലിക്കാരിയെ കൊന്ന് ഫ്രീസറില്‍ ഒളിപ്പിച്ചതാകാം എന്നാണ് നിഗമനം.
ഫ്രീസറില്‍ നിന്ന് ലഭിച്ച മൃതദേഹം ഡിമാപിലിസിന്റെയാണെന്ന് മറ്റൊരു ഫിലിപ്പൈന്‍ യുവതിയാണ് ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് ഡിഎന്‍എ ടെസ്റ്റ് നടത്തി വിവരം സ്ഥിരീകരിച്ചത്. സ്പോണ്‍സറുടെ കീഴില്‍ ജോനാന ചൂണണത്തിന് ഇരയാക്കപ്പെട്ടിരുന്നുവെന്നും അവളെ പട്ടിണിക്കിട്ടിരുന്നുവെന്നും ജോലി ചെയ്താന്‍ ശമ്പളം നല്‍കിയിരുന്നില്ലെന്നും ഈ യുവതി വെളിപ്പെടുത്തുന്നു .
Post Your Comments