Latest NewsNewsInternational

പോണ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് എട്ടിന്റെ പണി വരുന്നു

പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് പണിവരുന്നു എന്ന് പലപ്രാവശ്യം വാര്‍ത്തകള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇത് അല്‍പം കാര്യമായി തന്നെയാണ്. ഇത്തരം സൈറ്റുകളിലെ ക്രിപ്‌റ്റോ മൈനിംഗ് സോഫ്‌റ്റ്വെയറുകള്‍ ഉപയോഗിച്ച് ഉപയോഗ്താക്കളുടെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്യുകയും പണം ഉണ്ടാക്കുന്നു എന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ബീജിംഗിലെ സൈബര്‍ സുരക്ഷ സ്ഥാപനം 360നെറ്റ് ലാബ് ഗവേഷകരാണ് ഇക്കാര്യം പുറത്തുവിട്ടത്.

അലക്‌സാ റാംങ്കിങ്ങിലെ 30,000 സൈറ്റുകളില്‍ 628 എണ്ണം ഉപയോക്താക്കളുടെ വിവരം ചോര്‍ത്താന്‍ ഉപയോഗിക്കുന്ന മൈനിംഗ് കോഡുകള്‍ ഹോം പേജില്‍ തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇതില്‍ 49 ശതമാനവും പോണ്‍ വെബ്‌സൈറ്റുകളാണ്. ഇതില്‍ ബാക്കി എട്ട് ശതമാനം തട്ടിപ്പികള്‍ക്കുള്ളതും ഏഴ് ശതമാനം പരസ്യങ്ങളും ആറ് ശതമാനം സിനിമ/മാധ്യമ വെബ്‌സൈറ്റുകളും നാല് ശതമാനം ബ്ലോഗുകളുമാണ്.

ഇത്തരം വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് അവര്‍ അറിയാതെ വിര്‍ച്വല്‍ കറന്‍സി ഇടപാടുകള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. ഇതിനായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ടൊരു ടൂള്‍ ആണ് ‘കോയിന്‍ ഹൈവ്’ എന്ന് 360നെറ്റ് ലാബ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button