ഹോങ്കോങ്: ഭൂകമ്പമോ സുനാമിയോ പോലുള്ള പ്രകൃതി ദുരന്തമുണ്ടായാല്‍ ചൈന നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴി പദ്ധതി നടപ്പാകില്ലെന്ന് വിദഗ്ധര്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി. മഖ്‌റാന്‍ ട്രെഞ്ചിനോട് ചേര്‍ന്ന് നിലനില്‍ക്കുന്ന ഗ്വാദര്‍ തുറമുഖം ലോകത്തിലെ ഏറ്റവും ശക്തിയേറിയ ഭൂകമ്പമുണ്ടാകാന്‍ സാധ്യതയേറെയുള്ള മേഖലയാണ്. പാകിസ്താനിലെ ഗ്വാദര്‍ തുറമുഖത്തോട് ചേര്‍ന്ന് ഇടനാഴി നിര്‍മ്മിക്കുന്നത് കോടികള്‍ ചെലവിട്ടാണ്.
4000ത്തോളം പേര്‍ 1945ലുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും കൊല്ലപ്പെട്ടിരുന്നു. അന്നുണ്ടായത് റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ്. കൂടുതല്‍ മരണവും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ഇറാന്‍, പാകിസ്താന്‍, ഒമാന്‍, ഇന്ത്യ, എന്നിവടങ്ങളിലാണ്. ട്രഞ്ചിന്റെ സ്ഥാനം രണ്ട് ടെക്ടോണിക് ഫലകങ്ങള്‍ കൂടിച്ചേരുന്നയിടത്താണ്. അതിനാല്‍ത്തന്നെ ഭൂമിക്കടിയിലെ പ്രവചനാതീത സ്വഭാവമാണു പ്രത്യേകത.
read also: അഴിമതി ആരോപണം: ചൈനാ-പാക് സാമ്പത്തിക ഇടനാഴിക്കുള്ള സാമ്പത്തിക സഹായം ചൈന നിര്‍ത്തി
ചൈനയും പാകിസ്താനും കാര്യത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞതിനാല്‍ വന്‍ മുന്നൊരുക്കങ്ങളാണു സ്വീകരിക്കുന്നത്. ഇരുരാജ്യങ്ങളില്‍നിന്നുമുള്ള 40 ഗവേഷകരെ ഉള്‍പ്പെടെ മഖ്‌റാന്‍ ട്രഞ്ചില്‍ ചൈന ജിയോളജിക്കല്‍ സര്‍വേ നടത്തി്. എന്നിട്ടു പോലും മേഖലയെപ്പറ്റി കാര്യമായൊന്നും മനസ്സിലാക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments