559 മില്യണ്‍ ഡോളര്‍ ജാക്ക്പോട്ട് ലോട്ടറി അടിച്ചയാള്‍ക്ക് ദിവസവും 14,000 ഡോളര്‍ നഷ്ടം. തന്റെ പേരും വിവരവും വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറാകാത്തതാണ് നഷ്ടത്തിന് കാരണം. ജേന് ഡോയി എന്ന യുവതിക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്. എന്നാല്‍ പേരല്ലാതെ മറ്റ് വിവരങ്ങള്‍ ഒന്നും പുറത്ത് വിടാന്‍ ഇവര്‍ തയ്യാറായില്ല. ഇതിനെതുടര്‍ന്ന് കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
ടിക്കറ്റിന്റെ പുറകില്‍ താന്‍ ഒപ്പിട്ടിട്ടുണ്ടായിരുന്നു. ഇത് തന്നെയാണ് ടിക്കറ്റ് തന്റെതാണെന്നുള്ള തെളിവെന്നും ഇവര്‍ പറയുന്നു. ജനുവരിയിലാണ് ജാക്ക്പോട്ട് അടിച്ചത്. രാജ്യത്തെ എട്ടാമത്തെ വലിയ ജാക്ക്പോട്ട് ലോട്ടറിയാണിത്. സ്റ്റേറ്റ് കമ്മീഷന് വെബ്സൈറ്റില്‍ കയറി ഇന്‍ഫര്‍മേഷന്‍ നല്‍കാം എന്നായിരുന്നു യുവതി കരുതിയിരുന്നത്.
എന്നാല്‍ പുതിയ നിയമപ്രകാരം ലോട്ടറിയടിച്ചയാളുടെ പേര്, സ്ഥലം, ലോട്ടറി തുക തുടങ്ങിയവ നല്‍കണം. എന്നാല്‍ ഇതിന് പകരം ലോട്ടറിയുടെ പിന്നില്‍ ഒപ്പിടുകമാത്രമാണ് യുവതി ചെയ്തത്. ആരെങ്കിലും വിവരാവകാശ നിയമപ്രകാരം പരാതിപ്പെട്ടാല്‍ യുവതി തന്റെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടി വരും. എന്നാല്‍ യുവതി തന്റെ സ്വകാര്യതയ്ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവരുടെ അഭിഭാഷകന് പറഞ്ഞു. കേസ് പൂര്‍ത്തിയാകുന്നത് വരെ നികുതിയായി ദിവസവും 14,000 ഡോളറോളം യുവതി പിഴയായി അടയ്ക്കണം.
Post Your Comments