Latest NewsNewsIndia

ഇന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്ന് അഫ്രീദി

സെയ്ന്റ് മോറിസ്: ഇന്ത്യന്‍ താരങ്ങളോടും ആരാധകരോടുമുള്ള തന്റെ സ്‌നേഹം തുറന്ന് പറഞ്ഞ് പലപ്രാവശ്യം കൈയ്യടി നേടിയ താരമാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി. സ്വിറ്റസര്‍ലന്‍ഡിലെ സെയ്ന്റ് മോറിസില്‍ നടക്കുന്ന ഐസ് ക്രിക്കറ്റിനിടെ ഇന്ത്യക്കാരോടുള്ള സ്‌നേഹം ഒരിക്കല്‍ കൂടി പ്രകടിപ്പിച്ചിരിക്കുകയാണ് താരം.

ഇന്ത്യന്‍ ആരാധകര്‍ക്കൊപ്പം സെല്‍ഫിക്കായി അഫ്രിദി പോസ് ചെയ്തിടത്താണ് സംഭവങ്ങളുടെ തുടക്കം. ആരാധികമാരില്‍ ഒരാള്‍ മടക്കിപ്പിടിച്ച ഇന്ത്യന്‍ പതാകയുമായാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇത് ശ്രദ്ധയില്‍ പെട്ട അഫ്രിദി പതാക നിവര്‍ത്തിപ്പിടിക്കാന്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button