Latest NewsNewsInternational

കൊച്ചുമകനായി തളർച്ചകൾ മറന്ന മുത്തശി: ജിയാംഗ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നു

പ്രായവും ആരോഗ്യവും മറന്ന് ദി​വ​സ​വും ഇ​രു​പ​ത്തി​ര​ണ്ട​ര കി​ലോ​മീ​റ്റ​ർ കൊ​ച്ചു​മ​ക​നെ വീ​ൽ​ചെ​യ​റി​ലി​രു​ത്തി സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന മു​ത്ത​ശി​യു​ടെ ക​ഥ സോ​ഷ്യ​ൽ മീ​ഡി​യ​യിലൂടെ പ്രശംസ നേടിയിരുന്നു.​ചൈ​ന​യി​ലു​ള്ള എ​ഴു​പ​ത്തി​യാ​റു​കാ​രി​യാ​യ ശി ​യു​യിം​ഗ് എ​ന്ന മു​ത്ത​ശി​യാ​ണ് വൈകല്യമുള്ള കൊ​ച്ചു​മ​ക​ൻ ജി​യാം​ഗ് ഹാ​വെ​നെ, ഗു​വാ​ൻ​സി പ്ര​വ​ശ്യ​യി​ലു​ള്ള സ്കൂ​ളി​ലേ​ക്ക് ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി വീ​ൽ ചെ​യ​റി​ൽ കൊ​ണ്ട് പോ​കു​ന്ന​ത്.

സെ​റി​ബ്ര​ൽ പാ​ഴ്സി( ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന ത​ള​ർ​വാ​തം ) എ​ന്ന രോ​ഗ​മാ​ണ് ജി​യാം​ഗ് ഹാ​വെ​ന്‍റെ പ്ര​ശ്നം. ജി​യാം​ഗി​ന് ര​ണ്ടു വ​യ​സു​ള്ള​പ്പോ​ൾ മാ​താ​പി​താ​ക്ക​ൾ വി​വാ​ഹ​മോ​ച​നം നേ​ടി​യ​താ​ണ്. തു​ട​ർ​ന്ന് ജി​യാം​ഗി​ന്‍റെ അ​മ്മ നി​ര​വ​ധി ത​വ​ണ വി​വാ​ഹം ക​ഴി​ച്ചു. എ​ന്നാ​ൽ അ​ച്ഛ​ൻ ഗു​യി​ലി​നി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. അ​ദ്ദേ​ഹ​മാ​ണ് ജി​യാം​ഗി​ന്‍റെ ചി​കി​ത്സ ചി​ല​വു​ക​ൾ വ​ഹി​ക്കു​ന്ന​ത്.

Read also: ഓടുന്ന കാറിൽ നിന്നും ഭര്‍ത്താവ് പുറത്തേക്ക് തെറിച്ചു വീണു ; ഇതറിയാതെ കാറോടിച്ച് പോകുന്ന ഭാര്യ വീഡിയോ കാണാം

കുട്ടിയെ സ്കൂളിൽ വിടുക മാത്രമല്ല മുത്തശ്ശി ചെയ്യുന്നത് ജി​യാം​ഗി​ന് ​ആവ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ ത​യാ​റാ​ക്കു​ക​യും, ന​ട​ക്കാ​ൻ പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്യും.ചി​കി​ത്സ​ക്കാ​യി സാമ്പത്തിക ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കുന്നുണ്ടെങ്കിലും തൻ്റെ കാ​ലു​ക​ൾ​ക്ക് ആ​രോ​ഗ്യ​മു​ള്ള​ട​ത്തോ​ളം കാ​ലം കുട്ടിക്കുവേണ്ടി എന്ത് ചെയ്യുമെന്ന് മുത്തശ്ശി പറഞ്ഞു.

മു​ത്ത​ശി​യു​ടെ നി​ര​ന്ത​ര​മാ​യ പ​രി​ച​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യി ജി​യാം​ഗി​ന്‍റെ അ​വ​സ്ഥ​യി​ൽ നേ​രി​യ മാ​റ്റം ക​ണ്ടു വ​രു​ന്നു​ണ്ട്. മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ൽ​പ ദൂ​രം സ​ഞ്ച​രി​ക്കാ​ൻ ജി​യാം​ഗി​ന് ഇ​പ്പോ​ൾ സാ​ധി​ക്കും. എ​ന്നാ​ൽ ഇ​പ്പോ​ഴും പേ​ന കൈ​യി​ൽ പി​ടി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് ജി​യാം​ഗി​നെ അ​ല​ട്ടു​ന്നു​ണ്ട്. ആ​രോ​ഗ്യ​പ​ര​മാ​യി പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും പ​ഠ​ന​ത്തി​ൽ മി​ടു​ക്ക​നാ​ണ് ജി​യാം​ഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button