Latest NewsKeralaNews

വിമോചന സമരം നയിക്കുന്നതിന് മന്നത്ത് പണം വാങ്ങി ? പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

കോട്ടയം: വിമോചന സമരത്തിന് നേതൃത്വം കൊടുക്കുന്നതിന് മന്നത്ത് പദ്മനാഭന്‍ പണം വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. രണ്ടര ലക്ഷം രൂപയാണ് വാങ്ങിയതെന്നാണ് വെളിപ്പെടുത്തലുകൾ. ആദ്യകാല പത്രപ്രവര്‍ത്തകന്‍ തറയില്‍ ചെല്ലപ്പന്‍പിള്ള രചിച്ച പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. ‘ഓര്‍മ്മകളുടെ പെരുമഴക്കാലം ഒന്നാം തലമുറ’ എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകത്തില്‍ സ്വാതന്ത്ര്യലബ്ധി മുതല്‍ അടിയന്തരാവസ്ഥ വരെയുള്ള രാഷ്ട്രീയ സംഭവ വികാസങ്ങളാണ് വിവരിക്കുന്നത്. ഓര്‍മ്മകളുടെ പെരുമഴക്കാലം ഒന്നാം തലമുറ എന്ന പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് മുന്‍ പത്രപ്രവര്‍ത്തകന്‍ അഡ്വ. എം മനോഹരന്‍ പിള്ളയാണ്.

read also: വിവേകവും മനുഷ്യത്വവും വിവരക്കേടിനു വഴിമാറുമ്പോള്‍; മുഖ്യമന്ത്രി കേരളീയരുടെ സ്വന്തമാണ്; ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും സംസ്കാരവും തിരിച്ചറിയുക; വിടുവായിത്തം അവസാനിപ്പിച്ച് പ്രധാനമന്ത്രി നടത്തുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ‘കുന്ദന്മാര്‍’ തടസ്സമാകാതിരിക്കട്ടെ എന്ന് ആശിക്കാം

സംഭവം നടക്കുന്നത് വിമോചന സമരം ഏതാണ്ട് സജീവമായിക്കഴിഞ്ഞാണ്. മന്നത്തിനെ സമരക്കാര്‍ സന്ദര്‍ശിച്ച് സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. മന്നത്തിനെ കണ്ട് ഈ ആവശ്യം ഉന്നയിച്ചത് കുളത്തുങ്കല്‍ പോത്തന്റെ നേതൃത്വത്തില്‍ ഒരു വിഭാഗമാണ്. അഖില കേരള സ്‌കൂള്‍ മാനേജ്‌മെന്റ് സംഘടനയുടെ അധ്യക്ഷന്‍ വി.ഒ ഏബ്രഹാം സംഭവത്തിന് ദൃക്‌സാക്ഷിയാണെന്നും പുസ്തകത്തില്‍ പറയുന്നു.

എന്നാല്‍ മന്നത്തിന്റെ മറുപടി താന്‍ കോളജിന്റെ പണികളിലേര്‍പ്പെട്ടിരിക്കുകയാണെന്നും സമരത്തിനിറങ്ങിയാല്‍ അതിലേക്ക് പണമുണ്ടാക്കാന്‍ മറ്റാരുമില്ലെന്നായിരുന്നു. മാത്രമല്ല രണ്ടര ലക്ഷം രൂപ കോളജ് കെട്ടിടം പണിക്കും മറ്റുമായി തന്നാല്‍ സമരത്തിന് വരാണെന്നും അദ്ദേഹം പറഞ്ഞു. അന്ന് മന്നത്തിന്റെ സെക്രട്ടറിയായിരുന്ന പി. സദാശിവന്‍ പിള്ളയും അവിടെയുണ്ടായിരുന്നു. മന്നത്തിന്റെ ആവശ്യപ്രകാരം അദ്ദേഹം ആവശ്യപ്പെട്ട പണം കൊടുത്തുവെന്നാണ് തന്റെ ഓര്‍മ്മയെന്നും ചെല്ലപ്പന്‍ പിള്ള പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button