മോയ്സ്ചുറൈസറില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ നമ്മുടെ ചര്‍മ്മത്തെ കൂടുതല്‍ മൃദുലവും ഈര്‍പ്പമുള്ളതുമാക്കുന്നു. ഇത് കൂടാതെ ചര്‍മ്മത്തെ പുറത്തെ പൊടിപലങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
മിക്ക മോയ്സ്ചുറൈസിംഗ് ക്രീമുകളിലും സണ്‍സ്ക്രീന്‍ അടങ്ങിയിട്ടുണ്ടാവും. ഇത് നമ്മുടെ ചര്‍മ്മത്തെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു. ചുരുങ്ങിയത് 30 ശതമാനമെങ്കിലും സണ്‍ പ്രൊട്ടക്ഷന്‍ അടങ്ങിയ ക്രീം വേണം തിരഞ്ഞെടുക്കാന്‍. എന്നാല്‍ മാത്രമേ കൃത്യമായ സൗന്ദര്യ സംരക്ഷണം സാധ്യമാകുകയുള്ളൂ.
read also: വരണ്ട ചര്‍മ്മം അകറ്റാൻ ചില പൊടി കൈകൾ
എല്ലാ ദിവസവും മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഫലം പ്ര ദാനം ചെയ്യുന്നത് രാത്രിയിലെ ഉപയോഗത്തില്‍ നിന്നാണ്. എന്തെന്നാല്‍ രാത്രിയാണ് നമ്മുടെ ശരീരം ഏറ്റവും കൂടുതല്‍ വെള്ളത്തെ പുറന്തള്ളുന്നത്. അതുകൊണ്ടു തന്നെ മോയ്സ്ചുറൈസറിന്റെ പ്രവര്‍ത്തനം രാത്രിയില്‍ ശരിയായ രീതിയില്‍ നടക്കും.
ഷേവ് ചെയ്തതിനു ശേഷം നമ്മള് മോയ്സ്ചുറൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് ചര്‍മ്മ സുഷിരങ്ങളിലൂടെ അകത്ത് ചെന്ന് പ്രവര്‍ത്തിക്കും. ഇത് മുഖം കൂടുതല്‍ തിളക്കമുള്ളതാവാന്‍ സഹായിക്കും.
എണ്ണമയമുള്ള ചര്‍മ്മക്കാര്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാല്‍ അവരുടെ മുഖം എപ്പോഴും എണ്ണമയം നിറഞ്ഞതായിരിക്കും എന്നാല്‍ വരണ്ട ചര്‍മ്മക്കാര്‍ തീര്‍ച്ചയായും മോയ്സ്ചുറൈസര്‍ ഉപയോിക്കണം. ഇത് ഇത്തരക്കാരുടെചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കും.
Post Your Comments