
ന്യൂഡല്‍ഹി: ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ രാജ്യത്തിന് പുറത്ത് ഏതെങ്കിലും തസ്തികയില്‍ നിയമനം നല്‍കണമെന്നും ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു.സംസ്ഥാനത്തെ പ്രബലരായ രാഷ് ട്രീയനേതാക്കള്ക്കെതിരായി അന്വേഷണം നടത്തിയതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നാണ് കത്തില്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27നാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് കത്ത് കൈമാറിയത്. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് ജീവന് ഭീഷണിയുണ്ടെന്ന് ജേക്കബ് തോമസ് പ്രധാനമന്ത്രിയെ അറിയിച്ചത്. മാതൃഭൂമി ചാനലാണ് കത്ത് പുറത്തു വിട്ടത്. വിജിലന്‍സ് മേധാവി എന്ന നിലയില്‍ ഉന്നതര്‍ പ്രതികളായ 22 കേസുകളാണ് അന്വേഷിക്കുന്നത്.
അതി ശക്തരായ അഴിമതിക്കാര്‍ തന്റെ ജീവന് ഭീഷണി ഉയര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ ജീവന് സംരക്ഷിക്കാന്‍ രാജ്യത്തിന് പുറത്ത് ജോലി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. എങ്കിലും ഒരു വർഷം മുമ്പയച്ച ഈ കത്തിന്മേൽ നടപടി ഉണ്ടായിട്ടില്ല
Post Your Comments