ഇന്ത്യന്‍ സൈനികനിൽ നിന്നും ഐഎസ്‌ഐ ചോര്‍ത്തിയത് ഇങ്ങിനെയാണ്. സുന്ദരികളായ കിരന്‍ രന്ധ്വായുടേയും മഹിമാ പട്ടേലിന്റെയും ഫ്രണ്ട് റിക്വസ്റ്റ് മാര്‍വയെ തേടിയെത്തിയത് രണ്ടു മാസം മുമ്പായിരുന്നു. മാര്‍വ പതിവായി ഇട്ടിരുന്ന ഫോട്ടോയ്ക്കും വീഡിയോയ്ക്കും കമന്റും ലൈക്കും മാത്രമാണ് തുടക്കത്തില്‍ ഇട്ടിരുന്നത്. എന്നാൽ വളരെ പെട്ടെന്നാണ് മോഡല്‍ സുന്ദരിമാര്‍ ചാറ്റിലേക്ക്എത്തിയത്. ‘ഹണിട്രാപ്പ്’ വഴി ഇന്ത്യന്‍ വ്യോമസേനയുടെ സൈനിക രഹസ്യങ്ങള്‍ പാക് ചാര സംഘടന ഐഎസ്‌ഐ ചോര്‍ത്തിയെടുത്തത് ഇങ്ങിനെയായിരുന്നു.
രന്ധ്വയുടേയും മഹിമാപട്ടേലിന്റെയും റിക്വസ്റ്റ് വരുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ടീവായിരുന്ന മാര്‍വ കിരണ്‍ അത് പാകിസ്താന്‍ ഐഎസ്‌ഐ ഉണ്ടാക്കിയ വ്യാജ പ്രൊഫൈല്‍ ആണെന്ന് മാര്‍വ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. മാത്രമല്ല ഉപയോഗിച്ചിരുന്ന ഫോട്ടോകള്‍ രണ്ടു മോഡലുകളുടേതായിരുന്നതിനാല്‍ അല്‍പ്പം സന്തോഷം തോന്നുകയും ചെയ്തു.
read also: ഐഎസ്‌ഐ ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ട് പോയെന്ന ആരോപണവുമായി പാക് മാദ്ധ്യമങ്ങള്‍
സുന്ദരികള്‍ തുടക്കത്തില്‍ ലൈക്കും കമന്റും മാത്രമായിരുന്നു സൈനിക ഉദ്യോഗസ്ഥൻ നൽകിയിരുന്നത്.എന്നാൽ പതിയെ അടുക്കുകയും ചാറ്റിംഗ് ആരംഭിക്കുകയും ചെയ്തതോടെ എല്ലാം തുടങ്ങി. പിന്നീട് മാര്‍വയും സുന്ദരികളും തമ്മിലുള്ള ചാറ്റ് ലൈംഗിക ചുവയുള്ള കമന്റുകള്‍ ആകുകയും ചില ലൈംഗിക വീഡിയോകള്‍ വരെ കാണുന്ന രീതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു. തുടർന്ന് പെണ്‍കുട്ടികള്‍ നടപടി ആരംഭിച്ചു. ആദ്യം മാര്‍വ സൈനിക ഉദ്യോഗസ്ഥനാണെന്ന് തെളിയിക്കുന്ന രേഖകള്‍ കാട്ടാനായിരുന്നു ആവശ്യം. പെണ്‍കുട്ടികളില്‍ വീണു പോയ മാര്‍വ പതിയെ അവര്‍ ചോദിച്ചതെല്ലാം പറയുകയും ആവശ്യപ്പെട്ട അതീവ രഹസ്യമായ രേഖകള്‍ ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു.
ഇന്ത്യന്‍ അധികൃതരില്‍ നിന്നും ഡിജിറ്റല്‍ വിവരങ്ങള്‍ മറച്ചു വെയ്ക്കാന്‍ പ്രോക്‌സി സെര്‍വറുകളാണ് ഐഎസ്‌ഐ ഏജന്റ് മാര്‍വയില്‍ നിന്നും ചോര്‍ത്താന്‍ ഉപയോഗിച്ചത്. പിന്നീട് മതിയായ വിവരങ്ങളും അതിനപ്പുറവും കിട്ടിയതോടെ ഐഎസ്‌ഐ ഏജന്റ് മാര്‍വയെ ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങി. ഭീഷണി ചാറ്റുകള്‍ പുറത്തു വിടും എന്നായിരുന്നു. തന്റെ ഉന്നതോദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതിന് പകരം ചാരന്‍ ആവശ്യപ്പെട്ടതെല്ലാം നല്‍കാന്‍ മാര്‍വ നിര്‍ബ്ബന്ധിതനായി. മാര്‍വയില്‍ ജനുവരി പകുതിയോടെയാണ് വ്യോമസേന സംശയം പ്രകടിപ്പിച്ചു തുടങ്ങിയത്. തുടര്‍ന്ന സേനയുടെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കാന്‍ ആരംഭിച്ചു. ജനുവരി അവസാനത്തോടെ ഇയാളെ തെളിവ് സഹിതം പിടികൂടുകയായിരുന്നു.
Post Your Comments