![pinarayi-vijayan SPEECH](/wp-content/uploads/2017/11/pinarayi-vijayan1.jpg)
തിരുവനന്തപുരം ; ആരോഗ്യരംഗത്ത് രാജ്യത്തിന് മാതൃക കേരളാമോഡലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നീതിആയോഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയെന്ന് പറയുന്നു. ഈ രംഗത്ത് കേരളം അതിവേഗം പുരോഗതി കൈവരിച്ചെന്നും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യരംഗത്ത് കേരളാമോഡല്‍ തന്നെയാണ് രാജ്യത്തിന് മാതൃക എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. ആര്‍ദ്രം പദ്ധതി ഉള്‍പ്പെടെ നടപ്പാക്കി രോഗീസൗഹൃദമായ അന്തരീക്ഷം ആശുപത്രികളില്‍ സൃഷ്ടിച്ച് മികച്ച ചികിത്സ ഉറപ്പുവരുത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
Post Your Comments