Latest NewsKeralaNews

ഭര്‍ത്താവ് ആശുപത്രിയില്‍ കിടന്നപ്പോള്‍ എത്തിയ സഹായി കാമുകനായി, പണമിടപാടുകള്‍ക്കൊടുവില്‍ പണം മടക്കി ചോദിച്ചപ്പോള്‍ കാമുകന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ബിന്ദു ലേഖയുടെ കൊലപാതകം ഇങ്ങനെ

കൊട്ടാരക്കര: ഏഴുകോണില്‍ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രഭാമന്ദിരത്തില്‍ അനൂപിന്റെ ഭാര്യ ബിന്ദുലേഖ(40)യെ സാമ്പത്തിക തര്‍ക്കത്തിനൊടുവില്‍ കാമുകന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ്. സംഭവത്തില്‍ ബിന്ദു ലേഖയുടെ കാമുകനും ഇവരുടെ ഭര്‍ത്താവിന്റെ അകന്ന ബന്ധുവുമായ ബിനുവിനെ(39) പോലീസ് അറസ്റ്റ് ചെയ്തു.

കേരളപുരത്തുള്ള ഫര്‍ണിച്ചര്‍ കമ്പനിയില്‍ പെയിന്റിംഗ് തൊഴിലാളിയായ ബിനു നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. ബിന്ദു ലേഖയും ബിനുവും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നു. സംഭവ ദിവസം കിടപ്പുമുറിയിലെത്തിയ ബിനുവിനോട് കടം വാങ്ങിയ പണം ബിന്ദു തിരിച്ച് ചോദിച്ചു. ഇത് തര്‍ക്കത്തില്‍ കലാശിക്കുകയും പ്രതി ബിന്ദുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

ഇരുവരും തമ്മില്‍ ഏഴ് വര്‍ഷമായി അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ബിന്ദു ലേഖയുടെ ഭര്‍ത്താവ് അനൂപ് മാനസികരോഗത്തിന് ചികിത്സയിലായിരുന്നു. ഈ സമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്നത് ബിനുവാണ്. അന്ന് തുടങ്ങിയതാണ് അടുപ്പം. വിവാഹ മോചിതനായ ബിനു മോഷണക്കുറ്റത്തിനു കിടന്നപ്പോള്‍ വക്കീല്‍ ഫീസ് നല്‍കി ജാമ്യത്തിലിറക്കിയതു ബിന്ദു ലേഖയാണ്. അടുത്തിടെ ബിന്ദു ലേഖക്ക് 72,000 രൂപയുടെ ആവശ്യമുണ്ടായപ്പോള്‍ ബിനുവിനോടു ചോദിച്ചപ്പോള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തിനു വീട്ടുകാര്‍ ഉറങ്ങിയശേഷം വീട്ടിലെത്തിയ പ്രതിയും ബിന്ദുലേഖയുമായി സാമ്പത്തിക ഇടപാടിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടര്‍ന്നു ബിന്ദുവിനെ ശ്വാസം മുട്ടിച്ചു കൊന്നശേഷം കട്ടിലില്‍ കിടത്തി പുതപ്പു കൊണ്ടു മൂടി അടുക്കള വാതിലിലൂടെ ബിനു രക്ഷപ്പെടുകയായിരുന്നു. സ്വാഭാവികമരണമായാണു ബന്ധുക്കള്‍ കരുതിയതെങ്കിലും പോലീസിന് സംശയം തോന്നിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു സ്ഥിരീകരിച്ചത്.-പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button